കരുവന്നൂരിലെ വായ്പ നിയന്ത്രിച്ചത് സിപിഎം; അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്‍സെന്ന് ഇ.ഡി

Published : Oct 14, 2023, 11:06 AM ISTUpdated : Oct 14, 2023, 11:55 AM IST
കരുവന്നൂരിലെ വായ്പ നിയന്ത്രിച്ചത് സിപിഎം; അനധികൃത ലോണുകള്‍ക്ക്  പാര്‍ട്ടി പ്രത്യേകം മിനിറ്റ്‍സെന്ന് ഇ.ഡി

Synopsis

സ്വത്ത്‌ കണ്ട് കെട്ടിയ റിപ്പോർട്ടിൽ ആണ് ഇ ഡിയുടെ  വെളിപ്പെടുത്തൽ.മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എറണാകുളം: കരുവന്നൂർ ബാങ്കിലെ വായ്പകള്‍ നിയന്ത്രിച്ചത് സിപിഎം ആയിരുന്നെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .സിപിഎം പാര്‍ലമെന്‍ററി സമിതി ആണ് വായ്പ അനുവദിച്ചത്.അനധികൃത ലോണുകള്‍ക്ക്  പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നും ഇഡി പറയുന്നു. സ്വത്ത്‌ കണ്ട് കെട്ടിയ റിപ്പോർട്ടിൽ ആണ് ഇ.ഡിയുടെ  വെളിപ്പെടുത്തൽ.മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരിലുള്ള 24 വസ്തുക്കള്‍ കണ്ടുകെട്ടി.സതീഷ്‌കുമാറിന് വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത് .അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി.സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ  നാല് അക്കൗണ്ടുകളും കണ്ടുകെട്ടി.പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് വിജയാഘോഷം; മുൻകൂർ അനുമതി വാങ്ങണം, ക്രമസമാധാന ലംഘനം ഉണ്ടാക്കരുത്, നിർദേശം നല്‍കി മലപ്പുറം എസ്പി
2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും