CPM Thrissur : സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു; പൊതുസമ്മേളനം വെർച്വൽ ആക്കും

By Web TeamFirst Published Jan 18, 2022, 4:28 PM IST
Highlights

പൊതുസമ്മേളനം വെർച്വൽ ആയി മാത്രം നടത്താനാണ് തീരുമാനം. 175 പേർ മാത്രമാണ്  പ്രതിനിധി സമ്മേളനത്തിൽ  പങ്കെടുക്കുക. 
 

തൃശ്ശൂർ:  കൊവിഡ് വ്യാപനത്തിന്റെ (Covid) പശ്ചാത്തലത്തിൽ സിപിഎം (CPM)  തൃശൂർ (Thrissur) ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു. പതാക ജാഥ ,ദീപശിഖാ പ്രയാണം എന്നിവ ഉണ്ടാകില്ല. പൊതുസമ്മേളനം വെർച്വൽ ആയി മാത്രം നടത്താനാണ് തീരുമാനം.  പ്രതിനിധി സമ്മേളനം നടത്തും. 175 പേർ മാത്രമാണ്  പ്രതിനിധി സമ്മേളനത്തിൽ  പങ്കെടുക്കുക. 

കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനം. തലേ ദിവസത്തെ ടി പി ആർ പ്രകാരം വേണമെങ്കിൽ മാറ്റം വരുത്തും. ഈ മാസം 21, 22, 23 തീയതികളിലാണ് ജില്ലാ സമ്മേളനം. ജില്ലയിൽ രാഷ്ട്രീയ പരിപാടികൾ നടത്തരുതെന്നാണ് കളക്ടറുടെ ഇന്നലത്തെ ഉത്തരവ്. 
 

മുഖ്യമന്ത്രി വിമർശിച്ചവര്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണ മതില്‍; തിരുവനന്തപുരം സിപിഎമ്മില്‍ വിവാദം തലപൊക്കുന്നു

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി വിമർശിച്ച വിവാദങ്ങളിലെ ആരോപണ വിധേയരെ പാർട്ടി സംരക്ഷിച്ചത് വിവാദമാകുന്നു. ദത്ത് നടപടി മുഖ്യമന്ത്രി വിമർശിച്ചിട്ടും ഷിജു ഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. യുവനിരയെ പരിഗണിച്ചപ്പോൾ ജില്ലാക്കമ്മിറ്റി തെര‍ഞ്ഞെടുപ്പിൽ ഏരിയാ സെക്രട്ടറിമാരെ തഴയുന്നതിലും പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്.

കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റിയ ദത്ത് വിവാദത്തിൽ ശരിയായ നിലപാട് എടുക്കാൻ കഴിഞ്ഞോ എന്നാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചത്. ശിശുക്ഷേമ സമിതിക്കും സിപിഎം ജില്ലാ നേതൃത്വത്തിനും അനുപമയുടെ പരാതി എത്തിയിട്ടും സമയബന്ധിതമായി ഇടപെടാത്തതും നിഷേധ സമീപനവും സർക്കാരിനും പാർട്ടിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി വിഷയം ഉയർത്തിയപ്പോഴും ആരോപണങ്ങൾ നേരിട്ട ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ ജില്ലാ കമ്മിറ്റിയിലെടുത്താണ് നേതൃത്വം പിന്തുണയറിയിച്ചത്. (കൂടുതൽ വായിക്കാം..)


 

click me!