സഹകരണ ബാങ്ക് സ്വർണ തിരിമറി; ഭരണ സമിതി പ്രസിഡന്റ്ന്റെ വാദം തള്ളി സിപിഎം, അർജുനെ പിരിച്ചുവിടും

By Web TeamFirst Published Feb 7, 2023, 2:23 PM IST
Highlights

അർജുൻ പ്രമോദ് എന്ന ജീവനക്കാരനെതിരെ നടപടി ഉണ്ടാകും. ഉടൻ ബാങ്കിൽ നിന്ന് സസ്‌പെന്റ ചെയ്യുമെന്നാണ് സൂചന.

പത്തനംതിട്ട :  പന്തളം സഹകരണ ബാങ്കിലെ സ്വർണ തിരിമറിയിൽ ഭരണ സമിതി പ്രസിഡന്റ്ന്റെ വാദം തള്ളി സിപിഎം. സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന ഭരണ സമിതി പ്രസിഡന്റ്ന്റെ വാദം തള്ളിയ സിപിഎം ബാങ്കിലെ ജീവനക്കാരൻ തിരിമറി നടത്തിയെന്ന് കണ്ടെത്തി. അർജുൻ പ്രമോദ് എന്ന ജീവനക്കാരനെതിരെ നടപടി ഉണ്ടാകും. ഉടൻ ബാങ്കിൽ നിന്ന് സസ്‌പെന്റ ചെയ്യുമെന്നാണ് സൂചന. ശേഷം ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി ജോലിയിൽ നിന്ന് പിരിച്ചു വിടും. ഇന്ന് പന്തളം സിപിഎം ഏരിയ കമ്മിറ്റി യോഗം ചേർന്ന് നടപടികൾ നിർദ്ദേശിക്കും. സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ് അർജുൻ പ്രമോദ്.

അർജുൻ സ്വർണം എടുത്തു കൊണ്ട് പോകുന്നത് സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. എന്നിട്ടും തിരിമറി നടത്തിയ ജീവനക്കാരൻ അർജുൻ പ്രമോദിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു  സിപി എം ഭരണ സമിതി സ്വീകരിച്ചത്. ബാങ്കിൽ സ്വർണ തിരിമറി നടന്നിട്ടില്ലെന്നായിരുന്നു ഭരണസമിതി പ്രസിഡന്റ്  ആവർത്തിച്ചിരുന്നത്. 

70 പവൻ സ്വർണമാണ് അർജുൻ പ്രമോദ് പന്തളം സഹകരണ ബാങ്കിൽ നിന്ന് കൈക്കലാക്കിയത്. ബാങ്കിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് സ്വർണത്തിലെ കുറവ് കണ്ടെത്തിയത്. തുടർന്ന് ബാങ്കിലെ സിസിടിവി പരിശോധിച്ചു. ഇതിൽ നിന്നാണ് സ്വർണ മാറ്റിയത് അർജനാണെന്ന് വ്യക്തമായത്. 13 പായ്ക്കറ്റുകളിലായാണ് സ്വർണം മാറ്റിയത്. ബാങ്കിൽ നിന്നെടുത്ത മുഴുവൻ സ്വർണവും കൈപ്പട്ടുരിലെ സ്വകാര്യ പണമിടപാട് സ്ഥാപത്തിലാണ് പണയം വചത്. ഈ പണം ഉപയോഗിച്ച് ഇയാൾ വാഹനങ്ങൾ വാങ്ങിയതായും ആക്ഷേപമുണ്ട്. ക്രമക്കേടിന് പിന്നിൽ ഇയാൾ ആണെന്ന് കണ്ടെത്തിയതോടെ അതിവേഗത്തിലാണ് സ്വർണം തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തിയത്. ഭരണ സമിതി പാർട്ടി അനുഭാവിയായ ജീവനക്കാരനെ സംരക്ഷിക്കുന്നെനാണ് പ്രതിപക്ഷ വിമർശനം. 

പന്തളം സഹകരണ ബാങ്കിലെ സ്വർണം തിരിമറി; സ്വർണം നഷ്‍ടപെട്ടില്ല, ജീവനക്കാരനെ സംരക്ഷിച്ച് ബാങ്ക് ഭരണ സമിതി


 

click me!