'ലക്ഷ്യം വച്ചത് കോണ്‍ഗ്രസിനെ, അടി കിട്ടിയത് സിപിഎമ്മിന്'; കോടിയേരിയെ വിമര്‍ശിച്ച് ജില്ലാ സമ്മേളനം

Published : Jan 21, 2022, 10:47 PM ISTUpdated : Jan 22, 2022, 01:06 AM IST
'ലക്ഷ്യം വച്ചത് കോണ്‍ഗ്രസിനെ, അടി കിട്ടിയത് സിപിഎമ്മിന്'; കോടിയേരിയെ വിമര്‍ശിച്ച്  ജില്ലാ സമ്മേളനം

Synopsis

ലക്ഷ്യം വെച്ചത് കോൺഗ്രസിനെയെങ്കിലും അടി കിട്ടിയത് സി പി എമ്മിനാണ്. ന്യൂനപക്ഷ പ്രസ്താവന ഒഴിവാക്കണമായിരുന്നു. കോടിയേരിയുടെ പ്രസ്താവന പാർട്ടി അണികളെ ബോധ്യപ്പെടുത്താനായില്ലെന്നും സമ്മേളനത്തില്‍ വിമർശനമുയർന്നു.

തൃശൂര്‍: സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ  (Kodiyeri Balakrishnan) രൂക്ഷ വിമർശനം. കോടിയേരിയുടെ ന്യൂനപക്ഷ പ്രസ്താവന തിരിച്ചടിയായി. ലക്ഷ്യം വെച്ചത് കോൺഗ്രസിനെയെങ്കിലും അടി കിട്ടിയത് സി പി എമ്മിനാണെന്നാണ് വിമര്‍ശനം. കോടിയേരിയുടെ പ്രസ്താവന പാർട്ടി അണികളെ ബോധ്യപ്പെടുത്താനായില്ല. ന്യൂനപക്ഷ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും സമ്മേളനത്തില്‍ അഭിപ്രായമുയർന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ ചൊല്ലിയും സമ്മേളനത്തില്‍ വിമർശനമുയര്‍ന്നു. പാർട്ടി കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലായിരുന്നു. നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും വിമര്‍ശനമുയര്‍ന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതിപാദിക്കാൻ പ്രവർത്തന റിപ്പോർട്ടിലുള്ളത് ഏഴ് പേജാണ്. തട്ടിപ്പ് സഹകരണ മേഖലയുടെയും പാർട്ടിയുടെയും വിശ്വാസ്യത തകർത്തു. സി പി ഐക്കെതിരെയും വിമർശനം ഉയർന്നു. അധികാരമുപയോഗിച്ച് റവന്യൂ വകുപ്പിൽ സംഘടന വളർത്താൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപമുയർന്നത്. 

Also Read : ഹൈക്കോടതി പാർട്ടിയെ കേട്ടില്ല, കോടതി വിധി മാനിക്കുന്നു; തൃശ്ശൂരിന് ബാധകമല്ലെന്നും കോടിയേരി

Also Read :  'മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്?' കോടിയേരി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി