പുതുശ്ശേരിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎം; ഏരിയാ കമ്മിറ്റി അച്ചടക്ക നടപടികൾ ജില്ലാ നേതൃത്വം തിരുത്തി

By Web TeamFirst Published Oct 4, 2021, 8:19 AM IST
Highlights

ബാങ്ക് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ പി സുരേഷിനെ പുറത്താക്കാനുള്ള തീരുമാനമാണ് റദ്ദാക്കിയത്. സുരേഷിനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരം താഴ്ത്തും. അതേസമയം എലപ്പുള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ഏരിയ കമ്മിറ്റിയംഗവുമായ കെ ഉണ്ണികൃഷ്ണനെതിരായ നടപടി ശരിവച്ചു.

തൃശ്ശൂ‌‌‍ർ: സമാന്തര യോഗം വിളിച്ചെന്ന ആരോപണത്തിൽ സിപിഎം (cpm) പുതുശ്ശേരി ഏരിയാ കമ്മിറ്റി (Puthussery area committee) എടുത്ത അച്ചടക്ക നടപടികൾ (Disciplinary action) ജില്ലാ നേതൃത്വത്തിൻ്റെ ഇടപെടലിനെത്തുടർന്ന് റദ്ദാക്കി. ഏരിയ സെന്‍റര്‍ അംഗമായ കെ ഹരിദാസിനെ ഏരിയ കമ്മിറ്റി (area committie) അംഗമായി നിലനിര്‍ത്തും. എലപ്പുള്ളി എല്‍സി സെക്രട്ടറി കെ വാസു, പി മണി, കെ രാജന്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരായ നടപടിയും റദ്ദാക്കി. കണ്ണാടി ബാങ്ക് ക്രമക്കേട് ആരോപണത്തിലും നടപടികള്‍  ലഘൂകരിച്ചു. 

ബാങ്ക് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ പി സുരേഷിനെ പുറത്താക്കാനുള്ള തീരുമാനമാണ് റദ്ദാക്കിയത്. സുരേഷിനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരം താഴ്ത്തും. അതേസമയം എലപ്പുള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ഏരിയ കമ്മിറ്റിയംഗവുമായ കെ ഉണ്ണികൃഷ്ണനെതിരായ നടപടി ശരിവച്ചു. ഉണ്ണികൃഷ്ണനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരം താഴ്ത്തും. പാര്‍ട്ടി നിര്‍മിക്കുന്ന സ്നേഹ വീടിന്‍റെ സാധനസാമഗ്രികള്‍ അനധികൃതമായി മാറ്റിയെന്നാണ് ഉണ്ണികൃഷ്ണനെതിരായ ആരോപണം. ജില്ലയിലെ അംഗബലം കൊണ്ട് ഏറ്റവും വലിയ ഏരിയ കമ്മിറ്റിയാണ് പുതുശ്ശേരി.

click me!