
ഇടുക്കി: ഡീന്‍ കുര്യാക്കോസിനെതിരായ എം എം മണിയുടെ പരാമർശം സ്വാഭാവിക സംസാരത്തിൽ ഉണ്ടായതെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.തങ്ങൾ ആരെയും വ്യക്തിഹത്യ നടത്തുന്ന പാർട്ടി അല്ല. നാടൻ ഭാഷ പ്രയോഗം മാത്രമാണത്.മുന്‍ എംഎല്‍എ രാജേന്ദ്രൻ പാര്‍ട്ടി വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മിന്‍റെ കാര്യം ഡീൻ കുര്യാക്കോസ് നോക്കേണ്ട.അദേഹത്തിന്‍റെ പാർട്ടിയിൽ നിന്ന് ആരും ബിജെപിയിൽ പോകാതെ നോക്കിയാൽ മതി.പകൽ ഖദറും രാത്രി കാവിയും ആണെന്ന് എ കെ ആന്‍റണി ഡീൻ കുര്യാക്കോസിനോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്.എ കെ ആന്‍റണിയുടെയും കെ കരുണാകരന്‍റേയും കുടുംബത്തിൽ നിന്നുള്ളവർ ബിജെപി യിൽ എത്തി.ഇനി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ആരെങ്കിലും കൂടെ പോയാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.
'എം എം മണി ചട്ടമ്പിയെ പോലെ'; എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണമെന്ന് വി ഡി സതീശൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam