മന്ത്രിക്ക് മറുപടിയുമായി സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്; 'വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുന്നു

Published : Oct 31, 2026, 06:30 PM IST
Roji SFI

Synopsis

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ സി.പി.ഐ.എം രംഗത്ത്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രി നാടകത്തെപ്പോലും ഭയപ്പെടുന്നുവെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് കുറ്റപ്പെടുത്തി.

എറണാകുളം: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുന്നുവെന്നും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നാടകത്തെപ്പോലും ഭയപ്പെടുന്ന ആളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേടായ ലൈറ്റുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സർഗാത്മകമായ പ്രതീകാത്മക നാടകാവതരണത്തെ ആർ.എസ്.എസ് കാരനായ പി.ആർ.ഒ വളച്ചൊടിക്കുകയായിരുന്നു. ആ നാടകത്തിന്റെ വസ്തുത സമൂഹത്തിന് നേരത്തെ ബോധ്യപ്പെട്ടതാണ്. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതിനെ മന്ത്രി ന്യായീകരിക്കുകയാണ്. സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും പരീക്ഷാ ഫീസ് അടക്കാൻ ക്യാമ്പസിൽ എത്തിയ വിദ്യാർത്ഥികളെ അകത്തുകയറ്റാൻ തയ്യാറായില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത് അപരിഷ്കൃതമായ സമരമായി തോന്നുന്നത് കഷ്ടമാണ്.

ജനാധിപത്യപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികളെ റോജി എം. ജോൺ അടിച്ചമർത്തുകയാണ്. അസ്വസ്ഥമായ മനോഭാവത്തോടെയാണ് മന്ത്രി പ്രതിഷേധങ്ങളെ കാണുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്നാണ് പറയുന്നത്. പ്രിൻസിപ്പാളിന്റെ മൊഴി പോലും തിരുത്തിച്ചു. ഒരു പരിഷ്കൃത മന്ത്രിയുടെ സ്വഭാവമായിരുന്നു റോജി എം. ജോൺ കാണിക്കേണ്ടിയിരുന്നത്.

രാഷ്ട്രീയ പകപോക്കലിന് മന്ത്രി ഇറങ്ങരുതെന്ന് വി.ഡി. സതീഷിനെയും നരേന്ദ്ര മോദിയെയും പരാമർശിച്ച് സതീഷ് പറഞ്ഞു. യുവമോർച്ച, ആർ.എസ്.എസ് പ്രവർത്തകർ മന്ത്രിമാരെ വഴിയിൽ തടഞ്ഞു നിർത്തിയപ്പോൾ അവരോട് ക്ഷമിച്ചു എന്ന് പറഞ്ഞ യു.ഡി.എഫ് മന്ത്രിമാർ, പഠിക്കാനും പരീക്ഷയെഴുതാനുമുള്ള ആവശ്യങ്ങൾ മുന്നോട്ടുവെക്കുമ്പോൾ അത് അപരിഷ്കൃതമാണെന്ന് പറയുന്നു. മോദിയും വീ.ഡി-യും ഒരേപോലെയാണെന്ന് വിദ്യാർത്ഥി വേട്ടയുടെ കാര്യത്തിലും തെളിയുകയാണ്. വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കാൻ മന്ത്രി തയ്യാറാകണമായിരുന്നു.

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നേരത്തെ രംഗത്തെത്തിയിരുന്നു. അച്ചടക്കം പാലിക്കേണ്ട ചടങ്ങ് അലങ്കോലപ്പെടുത്തിയത് എങ്ങനെയെങ്കിലും പ്രശ്നം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും, ചടങ്ങിന് ശേഷം സംസാരിക്കാമെന്ന് അറിയിച്ചിട്ടും ബഹളം വെക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ സ്കൂളിൽ പഠിച്ചുവന്ന തങ്ങൾ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് വേദിയിൽ നിന്ന് ഇറങ്ങിയതെന്നും, സമരം ചെയ്യുന്നവരെ തല്ലിച്ചതയ്ക്കുന്ന പിണറായി വിജയന്റെ കാലമല്ല യു.ഡി.എഫിന്റേതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിഎസ്‍സി പരീക്ഷാക്രമക്കേട്; വിവാദവുമായി ബന്ധമില്ലെന്ന് പിഎസ്‌സി സെക്രട്ടറിയുടെ മൊഴി, 'ചെയർമാൻ കൂട്ടിയാലോചന നടത്താറില്ല'
ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്; ഡിവൈഎസ്പിയോട് അന്വേഷിക്കാൻ എസ്പി നിർദേശം, പൊലീസ് വീഴ്ചയും പരിശോധിക്കും