'മാങ്കുളത്തെ റിസോർട്ടിൽ ഓഹരി, പിണറായിക്കെതിരായ കേസിലെ രേഖകൾ ശേഖരിച്ചു'; പി ജയരാജനെതിരായ ഇപിയുടെ കത്തിലെ വിവരങ്ങൾ

Published : Nov 23, 2026, 04:47 PM IST
e p jayarajan

Synopsis

പി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി ജയരാജനാണെന്ന് ഇപിയുടെ കത്തിലുണ്ട്. കോടിയേരി ബാലകൃഷ്ണനെതിരെ പി ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകൾക്കുമെതിരായ കേസിലെ രേഖകൾ ശേഖരിച്ചെന്നും ഇപി കത്തിൽ ആരോപിക്കുന്നു.

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാക്കളായ ഇ പി ജയരാജനും പി ജയരാജനും തമ്മിലെ തർക്കം പുതിയ തലത്തിലേക്ക്. പി ജയരാജനെതിരെ ഇ പി ജയരാജൻ നൽകിയ കത്തിലെ കൂടുതൽ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പി ജയരാജന് ഇടുക്കിയിലെ മാങ്കുളത്ത് റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന് ഇ പി ജയരാജന്‍ കത്തിൽ ആരോപിക്കുന്നു. സ്വർണ്ണക്കടത്തുകാരന് ഈ റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ട്. ദുബൈയിലെ ബോർഡ് മീറ്റിംഗിൽ പി ജയരാജൻ അധ്യക്ഷനായിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇപി കത്തിൽ ചൂണ്ടിക്കാട്ടുന്നു. പി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി ജയരാജനാണെന്ന് ഇപിയുടെ കത്തിലുണ്ട്. ഡിവൈഎഫ്ഐ നേതാവിന്‍റെ പരാതിക്ക് പിന്നിൽ പിജെ ആണെന്നും വനിതാ നേതാവിന്‍റെ പരാതി പിജെ എഴുതി വാങ്ങിയതാണെന്നും ഇപി ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണനെതിരെ പി ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകൾക്കുമെതിരായ കേസിലെ രേഖകൾ ശേഖരിച്ചെന്നും ഇപി കത്തിൽ ആരോപിക്കുന്നു.

പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പരാതി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇ പി ജയരാജൻ എഴുതി നൽകിയത്. പി ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇ പി പരാതിയിൽ ആരോപിക്കുന്നു. സ്വർണം പൊട്ടിക്കൽ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും സിപിഎം നേതാക്കളെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘം പി ജയരാജന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട് വിവാദവും പി ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ എൻ ബാലഗോപാലും ടി പി രാമകൃഷ്‌ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി; സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകും
'കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ അഴിമതിക്കാരുടെ എടിഎമ്മുകളായി മാറി'; പയ്യന്നൂർ സംഭവം ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ