ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം; നടപടി വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി

Published : Apr 19, 2026, 12:39 PM IST
T purushothaman

Synopsis

വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിന് ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമൻ്റെ വീട് ആക്രമിച്ചിരുന്നു 

കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതാണ് നടപടിക്ക് കാരണം. വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമൻ്റെ വീട് ആക്രമിച്ചിരുന്നു. വീട് ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു. ഡി വൈ എഫ് ഐ പ്രവർത്തകരായ അശ്വിൻ, സുനാജ്, സുജിത്, സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് പിടിയിലായത്.

തെരഞ്ഞെടുപ്പ് പോളിംഗ് കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ പുരുഷോത്തമൻ വീട് അക്രമിക്കുകയും കാറിന് തീവെക്കുകയും ചെയ്തത്. എന്നാൽ, ആക്രമണങ്ങളിൽ പാർട്ടിക്ക് പങ്കില്ല എന്നായിരുന്നു സി പി എം നേതൃത്വത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പുരുഷോത്തമന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയും നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനത്തിലെ പോര്; ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി, പ്രതികരിക്കാതെ വിഡി സതീശൻ
`ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം'; വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല