പൊന്നാനിയിലും ഇടുക്കിയിലും പൊന്നരിവാൾ, സ്വതന്ത്രര്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും, പ്രഖ്യാപനം ഇന്ന് വൈകിട്ട്

Published : Feb 27, 2024, 10:37 AM ISTUpdated : Feb 27, 2024, 10:45 AM IST
പൊന്നാനിയിലും ഇടുക്കിയിലും പൊന്നരിവാൾ, സ്വതന്ത്രര്‍ സിപിഎം ചിഹ്നത്തില്‍ മത്സരിക്കും, പ്രഖ്യാപനം ഇന്ന് വൈകിട്ട്

Synopsis

ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികള്‍ക്ക് റോഡ് ഷോ നടത്താൻ നിർദ്ദേശം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള  സിപിഎം  സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. എല്ലാ സീറ്റുകളിലും പാര്‍ട്ടി ചിഹന്നത്തിലായിരിക്കും മത്സരം. പൊന്നാനിയിലെ പൊതു സ്വതന്ത്രന്‍ കെ എസ് ഹംസയും ഇടുക്കിയിലെ ജോയ്സ് ജോര്‍ജും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കും.ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികള്‍ക്ക് റോഡ് ഷോ നടത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായ് അംഗീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് 15 സീറ്റുകളിലെയും സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിക്കും. ആറ്റിങ്ങൽ - വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട - ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി - ജോയ്സ് ജോർജ്, ചാലക്കുടി - സി.രവീന്ദ്രനാഥ്, ആലത്തൂർ - മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് - പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം - വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ - എം.വി.ജയരാജൻ, കാസർകോട് - എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ. ഇതോടെ ഇടതു മുന്നണി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം
എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്