
കണ്ണൂർ: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഇഡി ബിനീഷ് കോടിയേരിയെ മാത്രമല്ല, മരണപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍റെ പേരിൽ വരെ കേസെടുത്താൽ അത്ഭുതപ്പെടേണ്ടതില്ലെന്നും എന്തും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് വേട്ടക്കാരായ നരാധമൻമാരാണ് ഇഡിയെന്നും എംവി ജയരാജൻ ആരോപിച്ചു.
'2022 ൽ മരണപ്പെട്ട ചന്ദ്രമതിയുടെ ബാങ്കിലുള്ള പണത്തെ ജീവിച്ചിരിക്കുന്ന ചന്ദ്രമതിയുടെ, സർക്കാർ നൽകുന്ന പെൻഷൻ 1600 രൂപ മാത്രം വരുന്ന അക്കൌണ്ടാക്കി മാറ്റി കോടതിയിൽ കൊടുത്ത ഇഡി ബിനീഷ് കോടിയേരിയെ മാത്രമല്ല, മരണപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍റെ പേരിൽ വരെ കേസെടുത്താൽ അത്ഭുതപ്പെടേണ്ടതില്ല. കണ്ണൂർ ജില്ലയിൽ ഇപി ജയരാജനും പി ജയരാജനും എംവി ജയരാജനും ഉണ്ട്. എംവി ജയരാജനെന്നുള്ള പേരുള്ള കോടിയേരിയിലെ മുൻ ലോക്കൽ സെക്രട്ടറിയും ഉണ്ട്. ഏതെങ്കിലുമൊരു ജയരാജന്‍റെ പണം ഇവരുടേതാണോ എന്ന് ഇഡി പറയുമോ എന്നാണ് ഭയമെന്നും ജയരാജൻ പരിഹസിച്ചു.
വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചെയ്തുകൂട്ടുന്നതിന്‍റെ ഏറ്റവും കൂടുതൽ ഇരയാക്കപ്പെട്ടയാളാണ് കോടിയേരി ബാലൃഷ്ണൻ എന്നും എം വി ജയരാജൻ പറഞ്ഞു. ബിനീഷിനെതിരെ ഇ ഡി കേസ് എടുത്തപ്പോൾ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. പി ആർ അരവിന്ദാക്ഷന് പിന്നാലെ കൂടുതൽ നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്തും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് വേട്ടക്കാരായ നരാധമൻമാരാണ് ഇഡിയെന്നും എംവി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
'നാളെ കോടിയേരിക്കെതിരെ കേസെടുത്താലും അത്ഭുതമില്ല'; ഇഡി കള്ളക്കേസെടുക്കുന്നെന്ന് എംവി ജയരാജൻ
Read More : 'എന്തല്ലാടാ എന്ന ചോദ്യം, നെഞ്ചു കട്ടികൂടി തൊണ്ടയിൽ കനം കൂടുന്നു'; വൈകാരിക കുറിപ്പുമായി ബിനീഷ് കോടിയേരി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam