ഫസല്‍ കേസില്‍ നീതി നിഷേധം; സിബിഐ പുനരന്വേഷണം നടത്തി കാരായിമാരെ കുറ്റവിമുക്തരാക്കണം: എംവി ജയരാജന്‍

Published : Oct 13, 2019, 06:14 PM IST
ഫസല്‍ കേസില്‍ നീതി നിഷേധം; സിബിഐ പുനരന്വേഷണം നടത്തി കാരായിമാരെ കുറ്റവിമുക്തരാക്കണം: എംവി ജയരാജന്‍

Synopsis

ആരാണ് സിബിഐയെ തടയുന്നത്. അത് സി ബി ഐ വ്യക്തമാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു

കണ്ണൂര്‍: തൊഴിയൂർ കേസില്‍ നിരപരാധികളെ വെറുതെ വിട്ട പോലെ ഫസൽ കേസിലെ നിരപരാധികളെയും കുറ്റവിമുക്തരാക്കണമെന്ന് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. തൊഴിയൂർ കേസിലെ സമാന സഹാചര്യം ഫസൽ കേസിലും ഉണ്ടെന്നും അതിനാൽ സി ബി ഐ പുനരന്വേഷണത്തിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള നിരപരാധികളായ സി പി എം പ്രവർത്തകരെ കുറ്റവിമുക്തരാക്കാന്‍ സി ബി ഐ തയ്യാറാവണം. ഒരു കേസിലും ഇല്ലാത്ത നീതി നിഷേധം ഫസൽ കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും നേരിടുന്നുണ്ടെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ സംസ്ഥാന സർക്കാറല്ല നടപടി എടുക്കേണ്ടതെന്നും സി ബി ഐ ആണ് തീരുമാനം കൈകൊള്ളേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇക്കാര്യത്തില്‍ ആരാണ് സിബിഐയെ തടയുന്നത്. അത് സി ബി ഐ വ്യക്തമാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; പേര് ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ, പ്രധാന തീയതികൾ അറിയാം
രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം