കേരളത്തിലെ കർഷകരുടെ പ്രതിസന്ധി; പ്രധാന കാരണക്കാരൻ രാഹുൽ ഗാന്ധിയെന്ന് സിപിഎം

Published : Feb 22, 2021, 08:11 PM ISTUpdated : Feb 22, 2021, 09:18 PM IST
കേരളത്തിലെ കർഷകരുടെ പ്രതിസന്ധി; പ്രധാന കാരണക്കാരൻ രാഹുൽ ഗാന്ധിയെന്ന് സിപിഎം

Synopsis

യുപിഎ സർക്കാരിന്‍റെ കാലത്ത് കൊണ്ട് വന്ന ആസിയാൻ കരാറാണ് കേരളത്തിലെ കർഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് കർഷക സംഘം സെക്രട്ടറി കെ.എൻ ബാലഗോപാൽ ആരോപിച്ചു. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരള സന്ദർശനത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് സിപിഎം. കേരളത്തിലെ കർഷകരുടെ പ്രതിസന്ധിക്ക് പ്രധാന കാരണക്കാരൻ രാഹുൽഗാന്ധിയാണെന്ന് സിപിഎം സംഘടനയായ കർഷക സംഘം ആരോപിച്ചു.കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ട്രാക്ടർ റാലിക്ക് പിന്നാലെയാണ് വിമർശനം.

രണ്ട് ദിവസത്തെ കേരള പര്യടനം വയനാട് ട്രാക്ടർ റാലിയോടെയാണ് രാഹുൽ ഗാന്ധി തുടങ്ങിയത്. ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയായിരുന്നു റാലി. ഇതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും രാഹുൽ ഗാന്ധി തുടക്കമിട്ടത്. നാളെ ഐശ്വര്യകേരള യാത്രയിലും രാഹുൽ പങ്കെടുക്കാനിരിക്കെയാണ് സിപിഎം വിമർശനം. യുപിഎ സർക്കാരിന്‍റെ കാലത്ത് കൊണ്ട് വന്ന ആസിയാൻ കരാറാണ് കേരളത്തിലെ കർഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് കർഷക സംഘം സെക്രട്ടറി കെ.എൻ ബാലഗോപാൽ ആരോപിച്ചു. 

കർഷക പ്രതിഷേധത്തിലെ കോണ്‍ഗ്രസ് ഐക്യദാർഢ്യം ഇരട്ടത്താപ്പായി ചിത്രീകരിക്കുകയാണ് തെരഞ്ഞടുപ്പ് കാലത്ത് സിപിഎം. റബ്ബർ,കുരുമുളക് അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവ് ചർച്ചയിലെത്തിക്കുമ്പോൾ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് കോണ്‍ഗ്രസിനെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിയായ രാഹുൽ ഇഫക്ടിന്‍റെ കൂടി പശ്ചാത്തലത്തിൽ ഇത്തവണ വയനാട്, ഇടുക്കി, കോട്ടയം അടക്കം മലയോര മേഖലകളിലും സിപിഎം പ്രചാരണങ്ങൾ ശക്തമാക്കും. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കെപിസിസി ആസൂത്രണം ചെയ്ത ഘട്ടത്തിൽ മൃദുഹിന്ദുത്വം ഉയർത്തി സിപിഎം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കാർഷിക പ്രശ്നങ്ങൾ ഉയർത്തിയുള്ള വിമർശനങ്ങൾ. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'