സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്: തെരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കും

Published : May 30, 2019, 06:14 AM IST
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്: തെരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കും

Synopsis

പാർലമെന്‍റ് തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ വിളിച്ചു ചേർക്കുന്ന സംസ്ഥാന കമ്മറ്റിക്ക് മുന്നോടിയായാണ് സെക്രട്ടേറിയേറ്റ് യോഗം ചേരുന്നത്

തിരുവനന്തപുരം: പാർലമെന്‍റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യുന്നതിനുള്ള സംസ്ഥാന കമ്മിറ്റിക്ക് മുൻപായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും.  മുന്നണിയുടേയും പാർട്ടിയുടേയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തൽ റിപ്പോർട്ട് സെക്രട്ടേറിയറ്റ് തയ്യാറാക്കും. ഈ റിപ്പോർട്ട് വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന സമിതി ചർച്ച ചെയ്യും.

കോണ്‍ഗ്രസിനെതിരായ പ്രചരാണം ഫലപ്രദമായി നടത്താൻ കഴിഞ്ഞില്ലെന്നതും വിശ്വാസികളിൽ ഒരു വിഭാഗം എതിരായെന്നുമുള്ള പ്രാഥമിക വിലയിരുത്തൽ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കുന്ന റിപ്പോർട്ടിലും ഉണ്ടാകാനാണ് സാധ്യത. ദേശീയ നേതൃത്വത്തിന്‍റെ കോണ്‍ഗ്രസ് അനുകൂല നിലപാടും പരാജയത്തിന് കാരണമായെന്ന വിമർശനവും റിപ്പോർട്ടിലുണ്ടായേക്കും. സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ അടുത്ത മാസം ആറിന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരുന്നത് ഗുജറാത്തിലെ വൻതാരയിൽ നിന്ന്; ഓണത്തിന് മുൻപ് തിരുവനന്തപുരം മൃഗശാലയിലേക്ക് രണ്ട് പുതിയ സീബ്രകളെത്തും
സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം കേരളത്തിലുറപ്പാക്കുക പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി വി ഡി സതീശൻ