
കൊച്ചി: ഇടുക്കി രൂപതയുടെ 'ദ കേരള സ്റ്റോറി' പ്രദര്‍ശനം വിവാദമായതിന് പിന്നാലെ സിനിമയെ അതിരൂക്ഷം വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 'ദ കേരള സ്റ്റോറി' തറ സിനിമയാണെന്നായിരുന്നു എംവി ഗോവിന്ദന്‍റെ ഒറ്റ വാക്കിലെ മറുപടി.
കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ഔദ്യോഗിക നിലപാടിനെയാണ് എതിർക്കുന്നതെന്നും ആരെങ്കിലും വ്യക്തിപരമായി ചിത്രം കാണിച്ചു എന്ന് കരുതി അതിൽ പാർട്ടി നിലപാട് എടുക്കേണ്ടതില്ല, സിനിമ ഔദ്യോഗിക സംവിധാനത്തിലൂടെ പ്രദർശിപ്പിക്കുന്നതിന് എതിരെയാണ് തങ്ങൾ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദൻ.
'ദ കേരള സ്റ്റോറി' ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുമെന്ന തീരുമാനത്തിനെതിരെ കേരളത്തില്‍ നിന്ന് ശക്തമായി പ്രതിഷേധച്ചതാണ് സിപിഎം. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്‍റേത് എന്നാണ് പിണറായി അഭിപ്രായപ്പെട്ടിരുന്നത്.
പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനാണ് 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചത് എന്നാണ് സംഭവം വിവാദമായതിന് പിന്നാലെ ഇടുക്കി രൂപതയുടെ വിശദീകരണം. കേരളത്തില്‍ ഇപ്പോഴും 'ലൗ ജിഹാദ്' ഉണ്ടെന്നും കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നുണ്ടെന്നും വിഷയം രൂക്ഷമായ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെ ഇടുക്കി രൂപത അറിയിച്ചു.
കോൺഗ്രസ് നേതാക്കളും ഇടുക്കി രൂപതയ്ക്കെതിരെ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പാര്‍ട്ടികള്‍ 'ദ കേരള സ്റ്റോറി'ക്കെതിരെ നേരത്തെയും ശക്തമായി പ്രതികരിച്ചിട്ടുള്ളതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam