
ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ സിപിഎം സഹകരണ ആശുപത്രി പാർക്കിംഗിനായി നഗരസയുടെ സ്ഥലം കയ്യേറിയതായി ആക്ഷേപം. ആശുപത്രി ഉദ്ഘാടന സമയത്ത് സ്റ്റേജ് കെട്ടാൻ കൊടുത്ത സ്ഥലം പിന്നീടങ്ങോട്ട് അവർ കൈവശപ്പെടുത്തുകയായിരുന്നു.
കട്ടപ്പനയിലെ സിപിഎം സഹകരണആശുപത്രിയുടെ പ്രധാന ചട്ടലംഘനങ്ങളിലൊന്നായി നഗരസഭ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് പാർക്കിംഗിലെ പോരായ്മയാണ്. എന്നാൽ നഗരസഭക്ക് തന്നെ പണികൊടുത്താണ് ആ പോരായ്മ ആശുപത്രി അധികൃതർ പരിഹരിച്ചത്. ഉദ്ഘാടനസമയത്ത് ആശുപത്രി കെട്ടിടത്തിന് മുന്നിലുള്ള നഗരസഭയുടെ സ്ഥലത്ത് സ്റ്റേജ് കെട്ടാൻ അനുമതി തേടി. മന്ത്രിയും, എംപിയുമെല്ലാം പങ്കെടുക്കുന്ന പരിപാടിയായതിനാൽ നഗരസഭ അനുമതിയും നൽകി. എന്നാൽ പിന്നീടങ്ങോട്ട് ഈ 12 സെന്റ് സ്ഥലം ആശുപത്രി അധികൃതർ സ്വന്തമെന്ന പോലെ ഉപയോഗിക്കാൻ തുടങ്ങി
അതേസമയം കയ്യേറ്റം കണ്ടിട്ടും നടപടിയെടുക്കാതിരുന്നത് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ചയെന്നാണ് ബിജെപിയുടെ ആരോപണം. കയ്യേറ്റ സ്ഥലത്ത് കൊടികെട്ടി ബിജെപി സമരവും ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam