തിരുവനന്തപുരത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

Published : Nov 30, 2019, 10:13 AM IST
തിരുവനന്തപുരത്ത്  എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

Synopsis

കുന്നുകുഴിയില്‍ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വരമ്പാശേരി ലെയ്നില്‍ മാരാര്‍ജി ഭവന് സമീപം ഓമനയുടെ അശ്വതി എന്ന വീട്ടിലെ എസി പൊട്ടിത്തെറിച്ചാണ് അപകടം. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് റിപ്പോര്‍ട്ട്.  

തിരുവനന്തപുരം: കുന്നുകുഴിയില്‍ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വരമ്പാശേരി ലെയ്നില്‍ മാരാര്‍ജി ഭവന് സമീപം ഓമനയുടെ അശ്വതി എന്ന വീട്ടിലെ എസി പൊട്ടിത്തെറിച്ചാണ് അപകടം. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വയോധികരായ തങ്കമണിയും ഓമനയുമായിരുന്നു ഈ സമയം വീട്ടിനകത്തുണ്ടായിരുന്നത്. ഇരുവരും തീപിടിച്ച മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. പുറത്തുള്ള മുറിയില്‍ ഇരുവരുടെയും സഹോദരന്‍ ജയചന്ദ്രന്‍ ഉണ്ടായിരുന്നു. സ്ഫോടന ശബ്ദം കേള്‍ക്കുകയും തീപടരുന്നത് കാണുകയും ചെയ്തപ്പോള്‍ ഇവര്‍ പുറത്തേക്കിറങ്ങി ബഹളം വയ്ക്കുകയായിരുന്നു.

നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചുവരുത്തി. തീയണച്ച ശേഷം വയോധികരെ മറ്റാരു വീട്ടിലേക്ക് മാറ്റിയാണ് അധികൃതര്‍ മടങ്ങിയത്.  ലീഡിങ് ഫയര്‍മാന്‍ സന്തോഷിന്‍റെ നേതൃത്വത്തിലാണ് തീയണച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്