രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: പിവി അൻവറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് എ സമ്പത്ത്, പ്രതികരണം ന്യൂസ് അവറിൽ

Published : Apr 23, 2024, 10:37 PM ISTUpdated : Apr 23, 2024, 10:39 PM IST
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: പിവി അൻവറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് എ സമ്പത്ത്, പ്രതികരണം ന്യൂസ് അവറിൽ

Synopsis

പ്രസംഗിക്കുമ്പോള്‍ സഭ്യവും പക്വവുമായ ഭാഷ ഉപയോഗിക്കണമെന്നും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്നും എ സമ്പത്ത് ന്യൂസ് അവറില്‍ പറഞ്ഞു

തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട്ടിലെ യു ഡി എഫ് സ്ഥാനാ‍ർഥിയുമായ രാഹുൽ ഗാന്ധിക്കെതിരായ ഡി എൻ എ പരാമർശത്തിൽ പി വി അൻവർ എം എൽ എയെ പരസ്യമായി തള്ളിപ്പറഞ്ഞ് സി പി എം നേതാവ് എ സമ്പത്ത് രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവ‍ർ ചർച്ചയിലാണ് പി വി അൻവറിന്‍റെ അധിക്ഷേപ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് സമ്പത്ത് രംഗത്തെത്തിയത്. പ്രസംഗിക്കുമ്പോള്‍ സഭ്യവും പക്വവുമായ ഭാഷ ഉപയോഗിക്കണമെന്നും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്നും എ സമ്പത്ത് ന്യൂസ് അവറില്‍ പറഞ്ഞു. രാഹുൽ ഗാന്ധി നെഹ്റു കുടുംബത്തിൽ തന്നെയുള്ളതാണോയെന്നറിയാൻ ഡി എൻ എ പരിശോധന നടത്തണമെന്നായിരുന്നു പി വി അൻവറിന്‍റെ അധിക്ഷേപ പ്രസംഗം.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധന, അൻവറിന്‍റെ പരാമർശത്തിൽ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി കോൺഗ്രസ്

അതേസമയം രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണമെന്ന പരാമർശത്തിൽ പി വി അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡണ്ടാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. എൽ ഡി എഫ് സ്ഥാനാർഥി എ വിജയരാഘവന്‍റെ പ്രചരണ വേദിയിൽ പി വി അൻവർ എം എൽ എ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഡി എൻ എ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞ് നടത്തിയ പരാമർശം സ്ത്രീത്വത്തെയും, മാതൃത്വത്തെയും അവഹേളിക്കുന്നതാണെന്നടക്കം പരാതിയിൽ പറയുന്നു. കേന്ദ്ര - സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ, ഡി ജി പി, കോഴിക്കോട് റൂറൽ എസ് പി , എസ് എച്ച് ഒ മുക്കം എന്നിവർക്കാണ് പരാതി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സെപ്റ്റംബർ 30ന് വീട് തരുമോ, നറുക്കെങ്കിലുമെടുക്കുമോ? ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം
കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ, ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന് നൽകി