അൻവർ ലീഗിന്‍റെ പിൻപാട്ടുകാരന്‍; ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കെന്ന് എ വിജയരാഘവൻ, 'ലീഗ് തെറ്റിദ്ധാരണ പരത്തുന്നു'

Published : Oct 02, 2024, 03:30 PM ISTUpdated : Oct 02, 2024, 05:11 PM IST
അൻവർ ലീഗിന്‍റെ പിൻപാട്ടുകാരന്‍; ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കെന്ന് എ വിജയരാഘവൻ, 'ലീഗ് തെറ്റിദ്ധാരണ പരത്തുന്നു'

Synopsis

യു.ഡി.എഫും പൊതുവേ ലീഗിന്‍റെ തെറ്റായ പ്രവണതക്കൊപ്പമാണെന്നും എ വിജയരാഘവൻ ആരോപിച്ചു.

മലപ്പുറം: മുഖ്യമന്ത്രിയുടെ ദ ഹിന്ദു പത്രത്തിലെ അഭിമുഖം വിവാദമാക്കി മുസ്ലിം ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവൻ ആരോപിച്ചു. ഇടതുപക്ഷത്തിന് മുസ്ലിം വിഭാഗത്തിന്‍റെ വലിയ പിന്തുണയുണ്ട്. തെറ്റിദ്ധാരണ പരത്തി അതില്ലാതാക്കാനാണ് ശ്രമം. മുസ്ലിം വോട്ട് ബാങ്കാണ് ലീഗ് ലക്ഷ്യമിടുന്നത്. മുസ്ലിം സമുദായത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുകയാണ്. തദ്ദേശ - നിയമസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലീഗ് ഇതു ചെയുന്നത്. വിഷയങ്ങളെ വർഗീയമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.


യു.ഡി.എഫും പൊതുവേ ലീഗിന്‍റെ തെറ്റായ പ്രവണതക്കൊപ്പമാണെന്നും എ വിജയരാഘവൻ ആരോപിച്ചു.  പി ആർ ഏജൻസികൾ അന്യ രാജ്യങ്ങളിൽ നിന്നും വന്ന രാജ്യ വിരുദ്ധ ശക്തികൾ ആണോയെന്നും അതിലെന്താണിത്ര തെറ്റെന്നും എ വിജയരാഘവൻ ചോദിച്ചു. മലപ്പുറമെന്നാൽ മുസ്ലിം ലീഗ് മാത്രമല്ല. മലപ്പുറത്തെ വര്‍ഗീയമാക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല. പിവി അൻവര്‍ മുസ്ലിം ലീഗിന്‍റെ പിൻപാട്ടുകാരനാണ് (പിന്നണി പാട്ടുകാരൻ). പിവി അൻവറിന്‍റെ താല്‍പര്യം വേറെയാണെന്നും എ വിജയരാഘവൻ പറഞ്ഞു.

'മുഖ്യമന്ത്രി മറുപടി പറയേണ്ട വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ വെട്ടി നിരത്തി'; സ്പീക്കർക്ക് പരാതി നൽകി വിഡി സതീശൻ

വിവാദ മലപ്പുറം പരാമർശം; 'വിദ്വേഷ പ്രചാരണം നടത്തി', മുഖ്യമന്ത്രിയുൾപ്പെടെ 4 പേർക്കെതിരെ പരാതി നൽകി യൂത്ത് ലീ​ഗ്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബവഴക്കിനിടെ അമ്മ ബോധരഹിതയായി വീണു, സംഭവം അറിഞ്ഞെത്തിയ അനുജൻ ചേട്ടനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു, പിന്നാലെ അറസ്റ്റിൽ
സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു, ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറഞ്ഞു