അനിൽ അക്കര സാത്താന്‍റെ സന്തതി തന്നെ; ആവർത്തിച്ച് ബേബി ജോൺ

Web Desk   | Asianet News
Published : Mar 13, 2021, 05:06 PM ISTUpdated : Mar 13, 2021, 05:08 PM IST
അനിൽ അക്കര സാത്താന്‍റെ സന്തതി തന്നെ; ആവർത്തിച്ച് ബേബി ജോൺ

Synopsis

തൃശൂരിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ പുതിയ പരാമർശം

തൃശൂർ: വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര സാത്താന്‍റെ സന്തതിയാണെന്ന് ആവർത്തിച്ച് സിപിഎം നേതാവ് ബേബി ജോൺ. തൃശൂരിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ പുതിയ പരാമർശം. നേരത്തെ ലൈഫ് വിവാദത്തിനിടയിലും ബേബി ജോൺ ഇതേ പരാമർശം നടത്തിയിരുന്നു.

ലൈഫ് പദ്ധതിയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര സാത്താന്‍റെ സന്തതിയാണെന്നാണ് ബേബി ജോൺ അന്ന് പറഞ്ഞത്. സാത്താന്‍റെ ഛായ ആർക്കെന്ന് കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്നായിരുന്നു അനിൽ അക്കരയുടെ മറുപടി. ബേബിജോണിന്‍റെ പരാമ‍ശം മാനസിക വിഷമമുണ്ടാക്കി അനിൽ അക്കരയുടെ അമ്മ അന്ന് പ്രതികരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശൻ, 'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?'
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'