വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയില്‍; അമ്മ കസ്റ്റഡിയിൽ

Published : Mar 13, 2021, 01:37 PM ISTUpdated : Mar 13, 2021, 03:04 PM IST
വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയില്‍; അമ്മ കസ്റ്റഡിയിൽ

Synopsis

കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

പാലക്കാട്: വാളയാറിൽ നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാൾ സ്വദേശി ഹസീനയാണ് പിടിയിലായത്. അതിഥി തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലായിരുന്നു യുവതി വാളയാറിൽ എത്തിയത്. വാളയാർ ചെക്ക് പോസ്റ്റിന് സമീപം യാത്രക്കാര്‍ക്ക് ശുചിമുറിയിൽ പോകാൻ ബസ് നിര്‍ത്തിയ സമയത്തായിരുന്നു ഹസീന ഹോട്ടൽ ശുചിമുറിയിൽ പ്രസവിച്ചത്. പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച യുവതി അതെ ബേസിൽ യാത്ര തുടർന്നു.

സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്‍റെ കരച്ചിൽ കേട്ട ഹോട്ടൽ തൊഴിലാളികൾ ആണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് വാളയാർ പൊലീസ് വിവിധ സ്റ്റേഷനുകൾക്ക് വിവിരം കൈമാറി. ഇതേ തുടർന്നാണ് യുവതി സഞ്ചരിച്ച് ബസ്സ് അങ്കമാലിയിൽ പൊലീസ് തടഞ്ഞ് നിർത്തി പരിശഓധിക്കുകയും ഹസീനയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പ്രസാവാനന്തരമുള്ള രക്ത സ്രാവത്തെ തുടർന്നു ഇവരെ അങ്കമാലി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം ഡോകർമാരുടെ അനുമതിയോടെ യുവതിയെ വാളയാർ പൊലീസിന് കൈമാറും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിത നിരക്ക്, ട്രാഫിക് സിഗ്നൽ അവഗണിക്കൽ, സീബ്രാ ക്രോസിംഗ് നിയമലംഘനം; കൊച്ചിയിൽ 851 ഓട്ടോറിക്ഷകൾക്കെതിരെ നടപടി
മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ്