
ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം നേതാവ് എം.എം.അനസ് അലി . തന്‍റെ കുടുംബാംഗങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തില്‍ സുധാകരന്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു പറഞ്ഞ് അനസ് അലി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.
ആരോപണം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുധാകരനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും അനസ് അലി പറഞ്ഞു. ലഹരിക്കച്ചവടവുമായി ബന്ധമുളള അനസ് അലി ആഭ്യന്തരമന്ത്രിക്കൊപ്പം വേദി പങ്കിട്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സുധാകരന്‍റെ ആരോപണം .തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ നിഴലായി കൂടെ നടന്നയാളാണ് താനെന്നും ഇനിയും തനിക്കെതിരെ പറഞ്ഞാല്‍ താനും ഒത്തിരി കാര്യങ്ങള്‍ പറയും എന്നും അദ്ദേഹം വിശദീകരിച്ചു. താന്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ സുധാകരന് തലയില്‍ മുണ്ടിട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അനസ് അലി മുന്നറിയിപ്പ് നല്‍കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam