കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ഈ ദിവസങ്ങളിൽ ഭാ​ഗികമായി റദ്ദാക്കി, ചില ട്രെയിനുകൾ വൈകിയോടും; റെയിൽവേ അറിയിപ്പ്

Published : Sep 05, 2026, 02:30 PM IST
Train News Kerala

Synopsis

കണ്ണൂർ-എറണാകുളം ജങ്ഷൻ(16306) ഇന്റർസിറ്റി എക്സ്പ്രസ് സെപ്റ്റംബർ 25,26,27 ഒക്ടോബർ 02,04,06,09,11,13 തീയതികളിൽ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയതായും മറ്റുചിലത് വൈകുമെന്നും റെയിൽവേ അറിയിച്ചു.

ഭാ​ഗികമായി റദ്ദാക്കിയ ട്രെയിനുകൾ-

തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം കണ്ണൂർ-എറണാകുളം ജങ്ഷൻ(16306) ഇന്റർസിറ്റി എക്സ്പ്രസ് സെപ്റ്റംബർ 25,26,27 ഒക്ടോബർ 02,04,06,09,11,13 തീയതികളിൽ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.

സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ (56603) സെപ്റ്റംബർ 18, 26 തീയതികളിൽ കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ ഭാ​ഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ പോത്തന്നൂർ ജങ്ഷനിൽനിന്നാകും ട്രെയിൻ പുറപ്പെടുക. ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ(56604) ട്രെയിനും ഈ ദിവസങ്ങളിൽ പോത്തന്നൂരിനും കോയമ്പത്തൂരിനും ഇടയിൽ റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.

കോയമ്പത്തൂർ-ജബൽപൂർ വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ്(02197) സെപ്റ്റംബർ 21-ന് കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ റദ്ദാക്കി. ഈ ദിവസം പോത്തന്നൂരിൽനിന്നാകും ട്രെയിൻ യാത്രതിരിക്കുക.

വൈകിയോടുന്ന ട്രെയിനുകൾ-

പാലക്കാ‍ട് ഡിവിഷനിലെ അറ്റകുറ്റപ്പണികൾ കാരണം വിവിധ ട്രെയിനുകൾ വൈകിയോടും.

മം​ഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ(22638) വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ 06,08,10,13 തീയതികളിൽ 45 മിനിറ്റ് വരെ വൈകും.

ഹസ്രത് നിസാമുദ്ദീൻ-എറണാകുളം മം​ഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12618) സെപ്റ്റംബർ 05,12 തീയതികളിൽ 45 മിനിറ്റ് വൈകും.

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്(16307) ഒക്ടോബർ മൂന്നിന് 30 മിനിറ്റ് വൈകിയോടും.

എറണാകുളം-പാലക്കാട് മെമു(66610) സെപ്റ്റംബർ 25-നും ഒക്ടോബർ മൂന്നിനും 35 മിനിറ്റ് വൈകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫ്രിഡ്ജില്‍നിന്ന് തീ പടര്‍ന്നു, വിലപ്പെട്ടതുൾപ്പെടെ കത്തി നശിച്ചു; ഉണ്ടായത് വൻ നാശനഷ്ടം
പിണറായി വിജയൻ്റെ നിലപാടിനെ തള്ളിപ്പറഞ്ഞു എന്നത് തെറ്റായ വ്യാഖ്യാനം; സിപിഎം പോഡ്കാസ്റ്റിൽ വിശദീകരണവുമായി പി ജയരാജൻ