കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തി, അങ്ങനെ ഒരു മുഖ്യമന്ത്രി നടത്താൻ പാടുണ്ടോ?; രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്

Published : Nov 26, 2026, 06:01 PM IST
PA Muhammed Riyas

Synopsis

കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ കൊലവിളി പ്രസംഗത്തെ വിമർശിച്ച് സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ് രംഗത്ത്. എസ്എഫ്ഐക്കാരുടെ വീടുകളിൽ കയറുന്ന പൊലീസുകാർ കോഴിക്കോടിന്റെ സമരചരിത്രം ഓർക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോഴിക്കോട്: കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയെന്നും അങ്ങനെ ഒരു മുഖ്യമന്ത്രി നടത്താൻ പാടുണ്ടോയെന്നും സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ്. ഇത് കേട്ട് ചില പൊലീസുകാർ ചാടി ഇറങ്ങിയിട്ടുണ്ട്. എസ്എഫ്ഐക്കാരുടെ വീട്ടിൽ പൊലീസ് കയറിയിറങ്ങുകയാണ്. ആവേശത്തിൽ ഇറങ്ങുന്ന പൊലീസുകാർ കോഴിക്കോടിൻ്റെ പഴയ സമര ചരിത്രം ഓർക്കണമെന്നും എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

പൊലീസ് ഓർത്തു കളിക്കണം. മുഖ്യമന്ത്രി ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത കാര്യമാണ് പറയുന്നത്. ചോരയ്ക്ക് ചോര എന്നാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം ആഭ്യന്തരമന്ത്രി ഒന്നു വായിച്ചു നോക്കണം. പ്രസംഗം പരിശോധിച്ച് ആഭ്യന്തരമന്ത്രി തീരുമാനമെടുക്കണം. മുഖ്യമന്ത്രിയുടെ പ്രസംഗമാണ് ഞാൻ കേട്ടത്. മറ്റ് പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും റിയാസ് പറഞ്ഞു. മാങ്കുളം റിസോർട്ടുമായി ബന്ധപ്പെട്ട പരാതി സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. സഖാവ് ഇപി ആയാലും പിജെ ആയാലും ത്യാഗപൂർവമായ ജീവിതമായി മുന്നോട്ടുപോവുകയാണ്. അവർക്കെതിരായ വാർത്തകളിൽ ഒന്നും പറയാനില്ല. സെക്രട്ടേറിയറ്റ് യോഗത്തിൽ ഒരു തർക്കവും ഉണ്ടാകാറില്ല. മൂന്നാറിലെ റിസോർട്ട് പരിപാടിയിൽ തന്നെ ക്ഷണിച്ചോ എന്ന് ഓർമയില്ലെന്നും റിയാസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചക്കക്കൊമ്പൻ ഇപ്പോഴും ഏലത്തോട്ടത്തിൽ; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു, ദൗത്യം തുടരുന്നതിൽ നാളെ കൂടിയാലോചന
'നോവിച്ചാൽ നോക്കിയിരിക്കില്ല', ഷാഫി പറമ്പിലിന് അനുകൂലമായി കണ്ണൂരിന് പിന്നാലെ പാലക്കാട്ടും ഫ്ലെക്സുകൾ