'ആര്‍എസ്എസ് അജണ്ടയെന്ന ഭീതിപരത്തി വോട്ടുനേടാനാണ് യുഡിഎഫ് ശ്രമം': പി ജയരാജൻ

Published : Jan 29, 2021, 08:10 AM ISTUpdated : Jan 29, 2021, 11:23 AM IST
'ആര്‍എസ്എസ് അജണ്ടയെന്ന ഭീതിപരത്തി വോട്ടുനേടാനാണ് യുഡിഎഫ് ശ്രമം': പി ജയരാജൻ

Synopsis

പാണക്കാട്ടേക്ക് യുഡിഎഫ് നേതാക്കൾ പോകുന്നതിൽ സിപിഎം വിമർശനം ഉന്നയിച്ചിട്ടില്ലെന്നും ലീഗ് വഴിയുള്ള ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെയാണ് എതി‍ർക്കുന്നതെന്നും പി ജയരാജൻ. 

കണ്ണൂർ: ആർഎസ്എസ് അജണ്ടയെന്ന ഭീതിപരത്തി വോട്ടുനേടാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജൻ. പാണക്കാട്ടേക്ക് ഹൈദരലി തങ്ങളെ കാണാൻ യുഡിഎഫ് നേതാക്കൾ പോകുന്നതിൽ സിപിഎം വിമർശനം ഉന്നയിച്ചിട്ടില്ലെന്നും ലീഗ് വഴിയുള്ള ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെയാണ് എതി‍ർക്കുന്നതെന്നും പി ജയരാജൻ വിശദീകരിച്ചു. 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തില്ലങ്കേരി ഡിവിഷനിൽ സിപിഎമ്മിന് ബിജെപി വോട്ടുമറിച്ചു എന്ന പ്രചാരണം യുഡിഎഫിന്റെ അടവാണെന്നും ജയരാജൻ കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തില്ലങ്കേരിയിൽ സിപിഎം ബിജെപി കൂട്ടുകെട്ടെന്നത് ബോധപൂർവ്വമായ പ്രചാരണമാണ്. പോളിംഗ് കുറഞ്ഞതാണ് ബിജെപിക്കും യുഡിഎഫിനും വോട്ട് കുറയാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

PREV
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു