വെള്ളാപ്പള്ളിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പി. ജയരാജൻ; നടേശൻ രണ്ട് തോണിയിൽ കാല് വെക്കുന്നയാൾ, ബഹുമുഖ വേഷം

Published : Jun 09, 2026, 02:53 PM IST
Vellappally Natesan

Synopsis

തെര‍ഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം വിലയിരുത്തിയിരുന്നു.

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്ക്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ വ്യക്താക്കി.

തെര‍ഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റായിപ്പോയെന്നും തളിപ്പറമ്പിൽ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജാഗ്രത വേണമായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പസം​ഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും പ്രായോഗിക തിരുത്തൽ നടപടികൾ പിന്നീട് നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യം 5000, വീണ്ടും 10000 കൂടി ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങുന്നതിനിടെ കളക്ടറേറ്റിലെ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
പെരുമഴയ്ക്ക് ശമനം! കേരളത്തിന് ആശ്വാസ വാർത്തയായി കേന്ദ്ര കാലാവസ്ഥ പ്രവചനം; നാളെ മുതൽ മഴയുടെ ശക്തി കുറയും; ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ, റെഡ് അലർട്ട്