കൊടി നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടും; പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്

Published : Jun 07, 2024, 11:04 AM IST
കൊടി നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടും; പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്

Synopsis

തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്.

പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്നാണ് സിപിഎം നേതാവിന്റെ പരസ്യമായ ഭീഷണി. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സിപിഎം വീണ്ടും ബലമായി കൊടി സ്ഥാപിച്ചു. ഇത് ഇതുവരെ നീക്കിയിട്ടില്ല.

Also Read: കണ്ണൂരിലെ കണക്കിൽ ഞെട്ടി സിപിഎം; പിണറായിയിലും ചെങ്കോട്ടകളിലും ബിജെപിയിലേക്ക് വോട്ടൊഴുകിയതിൽ പരിശോധന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും