'ലീഗിനെ വിമർശിക്കുമ്പോൾ മലപ്പുറം ജില്ലയോടും മുസ്ലിങ്ങളോടുമുള്ള വിമർശനമാക്കി മാറ്റുന്നു'; സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

Published : May 01, 2026, 11:59 AM ISTUpdated : May 01, 2026, 04:12 PM IST
v p anil

Synopsis

മുസ്ലിം ലീഗ് പ്രഖ്യാപിത നയങ്ങളിൽ നിന്ന് മാറിയെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. എല്ലാ വിഭാഗം ആളുകളുടേതുമാണ് മലപ്പുറം. മുസ്ലിം ലീഗ് അതിന്റെ കുത്തക അവകാശികൾ ആവേണ്ടതില്ലെന്നും വിപി അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട്  

മലപ്പുറം: മുസ്ലിം ലീഗ് പ്രഖ്യാപിത നയങ്ങളിൽ നിന്ന് മാറിയെന്നും അതിൽ ലീഗിനെ വിമർശിക്കുമ്പോൾ മലപ്പുറം ജില്ലയോടും മുസ്ലിങ്ങളോടുമുള്ള വിമർശനമാക്കി മാറ്റുന്നുവെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ പലപ്പോഴും അത്തരത്തിൽ ഉള്ളതാണ്. എല്ലാ വിഭാഗം ആളുകളുടേതുമാണ് മലപ്പുറം. മുസ്ലിം ലീഗ് അതിന്റെ കുത്തക അവകാശികൾ ആവേണ്ടതില്ലെന്നും വിപി അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വെള്ളാപ്പള്ളി പറഞ്ഞ എല്ലാ കാര്യങ്ങളിലും യോജിപ്പില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തോട് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടാവും. അധികാരം പിടിക്കാൻ ലീഗ് വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. ലീഗിൻറെ ജമാഅത്ത് ബന്ധം അതുകൊണ്ടാണ്. ലീഗിന്റെ നിലപാട് മാറ്റത്തിനെതിരെ ഇടതുപക്ഷം മാത്രമല്ല, മുസ്ലിം മതപണ്ഡിതർ തന്നെ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും വിപി അനിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം, ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു
ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചില്ല, സംസ്കാര ചടങ്ങിലും പങ്കെടുക്കാൻ അനുവദിച്ചില്ല; ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം