നിഖിൽ വധക്കേസ് പ്രതിയുടെ ​ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ

Published : Dec 31, 2024, 01:58 PM ISTUpdated : Dec 31, 2024, 07:53 PM IST
നിഖിൽ വധക്കേസ് പ്രതിയുടെ ​ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ

Synopsis

വടക്കുമ്പാട് നിഖിൽ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ​ഗൃഹപ്രവേശനത്തിനാണ് നേതാക്കൾ പങ്കെടുത്തത്. 

കണ്ണൂർ: വധക്കേസ് കുറ്റവാളിയുടെ ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. വടക്കുമ്പാട് നിഖിൽ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ​ഗൃഹപ്രവേശനത്തിനാണ് നേതാക്കൾ പങ്കെടുത്തത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അം​ഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാരായി രാജൻ, കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കൂടാതെ ടിപി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ 2008 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിന്റെ ​ഗൃഹപ്രവേശ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. 

2008ലാണ് നിഖിലിനെ ലോറിയിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 5 സിപിഎം പ്രവർത്തകരെ 
തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി  ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതിൽ ജയിലിൽ കഴിയുകയാണ് ശ്രീജിത്ത്. പരോളിലിറങ്ങിയ സമയത്താണ് ​ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. ഈ ചടങ്ങിലാണ് സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കൾ പങ്കെടുത്തത്. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും