'പിണറായിയുടെ ഭാഷ കടമെടുത്താൽ രാജേഷ് കൃഷ്ണ അവതാരമാണ്'; സിപിഎം കത്ത് വിവാദത്തില്‍ വിഡി സതീശന്‍

Published : Aug 19, 2025, 12:09 PM IST
Rajesh Krishna, VD Satheesan

Synopsis

വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നേതാക്കൾ ഒഴിഞ്ഞു മാറുകയാണ്

തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. രാജേഷ് കൃഷ്ണ കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരനാണോയെന്ന ചോദ്യമാണ് വിഡി സതീശന്‍ ഉന്നയിക്കുന്നത്. രാജേഷ് കൃഷ്ണയും സിപിഎം നേതാക്കളും തമ്മിൽ ബന്ധമുണ്ട്, സുഹൃത്തുക്കളുണ്ടാവുന്നതിൽ തെറ്റില്ല. എന്നാൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടാകുന്നതാണ് പ്രശ്നം. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്തെ പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്നും വിഡി സതീശന്‍ ചോദിച്ചു. കത്തുവിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നേതാക്കൾ ഒഴിഞ്ഞു മാറുകയാണ്.

കത്തു വിവാദത്തിൽ സിപിഎം നേതാക്കൾ മറുപടി പറയുന്നില്ലെന്നും സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണം, തോമസ് ഐസക്ക് മാത്രമാണ് എതിർത്തിരിക്കുന്നത്. എന്നാൽ ഐസക്കിനെതിരെ ഗുരുതര ആരോപണമില്ല. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണ വിധേയരായ ആരും പറഞ്ഞിട്ടില്ല. പിണറായിയുടെ ഭാഷ കടമെടുത്താൽ രാജേഷ് കൃഷ്ണ അവതാരമാണ്. പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കിയ ആളാണ് എന്നും വിഡി സതീശന്‍ പറഞ്ഞു.

 

 

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു