
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തി സിപിഎം. വോട്ട് കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 98 നിയമസഭാ സീറ്റിൽ ഇടത് മുന്നണിക്ക് മുൻതൂക്കമുണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ വിലയിരുത്തൽ. സിപിഎം വിലയിരുത്തൽ അനുസരിച്ച് 41 സീറ്റിലാണ് യുഡിഎഫിന് മുൻതൂക്കം ഉള്ളത്. ഒരു സീറ്റിൽ ബിജെപിക്കും മുൻതൂക്കം ഉണ്ട്.
കണക്കനുസരിച്ച് 42 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയിട്ടുള്ളത്. 38 ശതമാനം വോട്ട് യുഡിഎഫിന് കിട്ടി. ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടിയെന്നും കണക്കുകൾ പറയുന്നു. വോട്ട് കണക്കിന്‍റെ സമഗ്ര വിലയിരുത്തലിനൊപ്പം പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടിയും വിശദമായി പരിശോധിക്കാനാണ് സിപിഎം തീരുമാനം. വര്‍ക്കല ആറ്റിങ്ങൽ പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപി മുന്നേറ്റത്തെപ്പറ്റി പരിശോധിക്കും. വിശദമായ പരിശോധന സംസ്ഥാന സമിതിയിൽ ഉണ്ടാകും. ബിജെപി ക്ക് വോട്ട് വിഹിതത്തിൽ വർദ്ധന ഇല്ല. എന്നാൽ ചില സ്ഥലങ്ങളിൽ അവർക്ക് മുന്നേറ്റമുണ്ടാക്കാനായെന്നാണ് സിപിഎം വിലയിരുത്തൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam