വിമത നീക്കം; 55 വർഷമായി ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിന് നഷ്ടമായി

Published : Jun 13, 2024, 01:06 PM ISTUpdated : Jun 13, 2024, 01:38 PM IST
വിമത നീക്കം; 55 വർഷമായി ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിന് നഷ്ടമായി

Synopsis

പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ്‌ പഞ്ചായത്തംഗം ആർ രാജുമോനെ തെരഞ്ഞെടുത്തു. 55 വർഷമായി ഭരിക്കുന്ന പഞ്ചായത്താണ്  സിപിഎമ്മിന് നഷ്ടമായത്.

ആലപ്പുഴ: കുട്ടനാട് രാമങ്കരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സിപിഎം വിമതരുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലേറി. പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ്‌ പഞ്ചായത്തംഗം ആർ രാജുമോനെ തെരഞ്ഞെടുത്തു. 55 വർഷമായി ഭരിക്കുന്ന പഞ്ചായത്താണ്  സിപിഎമ്മിന് നഷ്ടമായത്. ഔദ്യോഗിക പക്ഷത്തുള്ള  4 സിപിഎം അംഗങ്ങളുടെയും  4 യുഡിഎഫ് അംഗങ്ങളുടെയും പിന്തുണയോടെയാണ് യുഡിഎഫിന്റെ ജയം. സിപിഎം ഔദ്യോഗിക പക്ഷം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. 

സിപിഎം അംഗങ്ങൾ വോട്ട് ചെയ്തത് വിപ്പ്കാറ്റിൽ പറത്തിയാണെന്നും ജില്ലാ സെക്രട്ടറി മറുപടി പറയണമെന്നും തോറ്റ എൽഡിഎഫ് വിമത സ്ഥാനാർത്ഥി സജീവ് ഉതുംതറ പറഞ്ഞു. വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി ലോക്കൽ സെക്രട്ടറി അഡ്വക്കേറ്റ് സലിംകുമാറും വ്യക്തമാക്കി. സിപിഎം വിമത നേതാവ് ആർ രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനായിരുന്നു കോൺഗ്രസുമായി ചേർന്ന് സിപിഎം ഔദ്യോഗിക പക്ഷം പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവന്നത്. തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്