'കട പൂട്ടിക്കുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയു'; കണ്ണൂരിലെ തൊഴിലാളി സമരത്തെ ന്യായീകരിച്ച് എം വി ജയരാജൻ

Web Desk   | Asianet News
Published : Feb 14, 2022, 05:00 PM IST
'കട പൂട്ടിക്കുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയു'; കണ്ണൂരിലെ തൊഴിലാളി സമരത്തെ ന്യായീകരിച്ച് എം വി ജയരാജൻ

Synopsis

കട ഉടമ പ്രശ്ന പരിഹാരത്തിന് വന്നിരുന്നു. സി പി എം വിരുദ്ധരാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഗ്രാമങ്ങളിൽ നൻമയുടെ പ്രതീകങ്ങളാണ് ചുമട്ട് തൊഴിലാളികൾ. 

കണ്ണൂർ: കണ്ണൂർ മാതമം​ഗലത്തെ (Mathamangalam)  സിഐടിയു (CITU)  സമരത്തെ ന്യായീകരിച്ച് സിപിഎം (CPM) ജില്ലാ സെക്രട്ടറി എം വി ജയരാജൻ (M V Jayarajan). മാതമംഗലത്തെ സി ഐ ടി യു സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല. തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം. കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും ജയരാജൻ പറഞ്ഞു. 

പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സി ഐ ടി യു. കട ഉടമ പ്രശ്ന പരിഹാരത്തിന് വന്നിരുന്നു. സി പി എം വിരുദ്ധരാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഗ്രാമങ്ങളിൽ നൻമയുടെ പ്രതീകങ്ങളാണ് ചുമട്ട് തൊഴിലാളികൾ. പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടു വന്നാൽ അറബിക്കടലിൽ ചാടുകയാണോ വേണ്ടത്. നോക്കുകൂലിക്കെതിരെ ആദ്യം ശബ്ദിച്ചത് സി ഐ ടി യു ആണ്. നോക്കുകൂലി ചോദിച്ചില്ല, 
തൊഴിലാണ് ചോദിച്ചത്. തൊഴിൽ ചോദിച്ചത് പാതകമാണോ. കോടതി പലതും പറയുന്നു. ചുമട്ട് തൊഴിലാളിക്ക് ജോലി കൊടുത്ത് പ്രശ്നം തീർക്കണമെന്ന് മാതമംഗലത്തെ കടയുടമയോട് അഭ്യർത്ഥിക്കുന്നു. സിഐടിയു നേതാവ് പൊലീസിനെതിരെ പറഞ്ഞത് ഒറ്റപ്പെട സംഭവമാണ്. മാതമം​ഗലത്തേത് പ്രാദേശിക പ്രശ്നമാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും.

Read Also: 'സിഐടിയു പ്രവർത്തകന്‍റെ അടിയില്‍ കേൾവി ഭാ​ഗികമായി നഷ്ടപ്പെട്ടു; ഭീഷണി തുടരുന്നുവെന്ന് അഫ്സല്‍

വിവാഹ ആഭാസം അക്രമത്തിലേക്ക് നീങ്ങുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തോട്ടടയിൽ കണ്ടത്. കൊലപാതകത്തെ  രാഷ്ട്രീയവൽക്കരിക്കാനാണ് ബി ജെ പി യുടെ ശ്രമം. വിവാഹ സ്ഥലത്തെ തർക്കമാണ് പ്രശ്നത്തിന് കാരണം. അത് മനസിലാക്കാതെ ബോധപൂർവം സി പി എമ്മിനെ അതിലേക്ക് വലിച്ചിഴയ്ക്കുന്നു. വിവാഹസ്ഥലത്ത് അക്രമം നടത്തിയാൽ അത് ദൗർഭാഗ്യകരമാണ്. പാർട്ടി പ്രവർത്തകർ ആഭാസത്തിന് നിന്നാൽ അത് ദൗർഭാഗ്യകരമാണ്.  പൊലീസ് ശരിയായ നടപടി സ്വീകരിക്കുന്നുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു. 

Read Also: കല്ല്യാണവീട്ടിലെ ബോംബേറ്, സ്ഫോടക വസ്തുക്കൾ വാങ്ങാനെത്തിയത് മൂന്ന് പേർ, നിർണായക ദൃശ്യങ്ങൾ

PREV
Read more Articles on
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്