
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് മുതൽ. മൂന്ന് ദിവസമാണ് സമിതി ചേരുക. സെക്രട്ടേറിയറ്റ് അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ സമിതി ചർച്ച ചെയ്യും. സംഘടനാ തലത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും നവീകരണം ആവശ്യമാണെന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. അടിത്തറ ശക്തമാക്കാൻ ഗൃഹസന്ദർശനങ്ങൾ തുടരണമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കർമ്മപദ്ധതി തയ്യാറാക്കുന്നതും ഉപതെരഞ്ഞെടുപ്പുകളും സമിതി ചർച്ച ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam