'രാഷ്ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ​ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണ്' ഗവര്‍ണറെ പുകഴ്ത്തി യു പ്രതിഭ

Published : Aug 29, 2022, 12:08 PM ISTUpdated : Aug 29, 2022, 12:49 PM IST
'രാഷ്ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ​ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണ്' ഗവര്‍ണറെ പുകഴ്ത്തി യു പ്രതിഭ

Synopsis

മലയാളം പഠിക്കാൻ ​ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്‍റെ  ഇഷ്ടവും പ്രശംസനീയമാണെന്നും സിപിഎം എംഎല്‍എ

ആലപ്പുഴ: ഇടതുമുന്നണി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ ഗവര്‍ണറെ പരസ്യമായി പുകഴ്ത്തി സിപിഎം എം എല്‍ എ യു പ്രതിഭ രംഗത്ത്.രാഷ്ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ​ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണ്. ചെട്ടിക്കുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ നവതി ആഘോഷച്ചടങ്ങിൽ ​ഗവർണർ വേദിയിലിരിക്കവെയാണ് എംഎൽഎയുടെ അഭിപ്രായ പ്രകടനം.മലയാളം പഠിക്കാൻ ​ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണെന്നും എംഎല്‍എ പറഞ്ഞു.എല്ലാവരോടും സ്നേഹത്തോടെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. എല്ലാവരോടും അദ്ദേഹത്തിന് കരുതലുണ്ടെന്നും അവര്‍ പറഞ്ഞു.ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആരോഗ്യനില മോശമാണെന്ന് ചടങ്ങില്‍ പറഞ്ഞപ്പോള്‍ വേദിയില്‍ നിന്ന് അദ്ദേഹത്തിന്‍റെ അടുത്തെത്തി ഗവര്‍ണര്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.എം എല്‍എയുടെ വാക്കുകള്‍ക്ക് ചിരിയോടെ ഗവര്‍ണര്‍ നന്ദി പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും ഈ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മറ്റ് തിരക്കുകള്‍ മൂലം അദ്ദേഹം ചടങ്ങിന് എത്തിയിരുന്നില്ല. 

ഗവർണറെ അനുയിപ്പിക്കാൻ: സർവകലാശാല ഭേദഗതി ബില്ലിൽ മാറ്റം,ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ ഒഴിവാക്കും

ഗവർണ്ണറെ അനുനയിപ്പിക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിൽ മാറ്റത്തിന് സർക്കാർ. വി സി നിയമനത്തിനു ഉള്ള സെർച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാൻ ആണ് ശ്രമം. പകരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി മതി എന്നാണ് ധാരണ.സർവകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കൺവീനർ ആക്കുന്നത് യു ജി സി മാർഗ നിർദേശത്തിന് വിരുദ്ധം ആകുമെന്നാണ് സർക്കാർ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഗവർണർ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും ഇക്കാര്യം ചൂണ്ടിക്കട്ടിയിരുന്നു.അതെ സമയം പുതിയ ഭേദഗതി കൊണ്ട് ഗവർണറെ അനുനയിപ്പിക്കാൻ കഴിയുമോ എന്ന് സർക്കാരിന് ഉറപ്പില്ല

'മുഖ്യമന്ത്രിക്ക് ഏത് സമയത്തും രാജ് ഭവനിലേക്ക് സ്വാഗതം,ആശയ വിനിമയത്തിനു തയ്യാർ' ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ