
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിർണയ ചർച്ചകളിലേക്ക് സിപിഎം കടക്കുന്നു. 12 ന് സംസ്ഥാന സമിതി യോഗം ചേരും. ചില മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത ഉണ്ടെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങൾ ത്രികോണ മത്സര പ്രതീതി ഉണ്ടാക്കുന്നതാണെന്ന് നേതൃത്വം വിലയിരുത്തി.
അതേസമയം, ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിൽ ഗവർണർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയേക്കില്ല. ഗവർണർ വിഷയത്തിൽ സംസ്ഥാന നേതൃത്വം തന്നെ നിലപാടെടുക്കും.