സിപിഎമ്മിന്‍റെ ഗൃഹസന്ദർശനങ്ങൾ ഇന്ന് മുതൽ, സംസ്ഥാന നേതാക്കളടക്കം രംഗത്ത്, പോളിറ്റ് ബ്യൂറോ യോഗവും ഇന്ന്

By Web TeamFirst Published Jan 24, 2021, 7:12 AM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഫണ്ട് സമാഹരണവും ഇതൊടൊപ്പം നടത്തും. ഈ മാസം 31 വരെയാണ് ഗൃഹസന്ദർശനം തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന് തുടങ്ങും. സംസ്ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ രംഗത്തിറങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഫണ്ട് സമാഹരണവും ഇതൊടൊപ്പം നടത്തും. ഈ മാസം 31 വരെയാണ് ഗൃഹസന്ദർശനം തീരുമാനിച്ചിരിക്കുന്നത്. ലോകസഭാ തോൽവിക്ക് ശേഷം സിപിഎം നടത്തിയ ഭവനസന്ദർശനങ്ങൾ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. 

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും. സ്ഥാനാർഥി നിർണ്ണയത്തിനുള്ള മാനദണ്ഡവും യോഗത്തിൽ ചർച്ചയാകും. കർഷക സമരവും പാർലമെന്റ് ബജറ്റ് സമ്മേളനവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പിബി വിലയിരുത്തും. കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കാനുള്ള പിബി റിപ്പോർട്ടിൻമേലും അടുത്തവർഷം നടക്കുന്ന പാർട്ടി കോൺഗ്രസ് സംബന്ധിച്ചും പോളിറ്റ്ബ്യൂറോ യോഗത്തിൽ ചർച്ച നടക്കും 

click me!