
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും, പ്രകടനപത്രിക രൂപീകരണവും, എൽഡിഎഫ് ജാഥയുമാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. നാളെയും, മറ്റന്നാളും സിപിഎം സംസ്ഥാന സമിതിയും ചേരും. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പൊതുനയവും ജില്ലകളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിശകലനം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam