അവിണിശ്ശേരിയിൽ ബിജെപി നേതാവിന്റെ വീട്ടിൽ 17 വോട്ടുകൾ ചേർത്തു; തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് സിപിഎം

Published : Aug 14, 2025, 07:28 AM ISTUpdated : Aug 14, 2025, 07:29 AM IST
 cpm workers convicted

Synopsis

നാട്ടുകാരല്ലാത്ത 79 പേരെയാണ് നാട്ടിക ബൂത്ത്69 ൽ ചേർത്തതെന്നും സിപിഎം ആരോപിക്കുന്നു.

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് സിപിഎം. തൃശൂർ നഗരത്തിൽ മാത്രമല്ല, ബിജെപിക്ക് സ്വാധീനമുള്ള മറ്റിടങ്ങളിലും കള്ളവോട്ട് നടന്നെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ പറഞ്ഞു. ബിജെപി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപി നേതാവിന്റെ വീട്ടിൽ ചേർത്തത് 17 വോട്ടുകളാണെന്ന് സിപിഎം ആരോപിച്ചു. വീട്ടുനമ്പർ ഇല്ലാതെയാണ് ഈ വോട്ടുകൾ ചേർത്തതെന്നും നാട്ടിക നിയോജകമണ്ഡലത്തിലെ 69-ാം നമ്പർ ബൂത്തിലാണ് ഇവർ വോട്ട് ചെയ്തതതെന്നും സിപിഎം പറയുന്നു. സിവി അനിൽകുമാർ, ഭാര്യ, മകൻ എന്നിവരും ഈ വിലാസത്തിൽ ഉണ്ട്. നാട്ടുകാരല്ലാത്ത 79 പേരെയാണ് നാട്ടിക ബൂത്ത്69 ൽ ചേർത്തതെന്നും സിപിഎം ആരോപിക്കുന്നു. ഇവരെല്ലാം വോട്ടു ചെയ്തിട്ടുണ്ടെന്നും സിപിഎം പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ