മുസ്ലിം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്ന സിപിഎം നിലപാട് തെറ്റ്; വിമർശനവുമായി ഡോ ഖദീജ മുംതാസ്

Published : Jul 16, 2023, 07:37 AM ISTUpdated : Jul 16, 2023, 08:54 AM IST
മുസ്ലിം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്ന സിപിഎം നിലപാട് തെറ്റ്; വിമർശനവുമായി ഡോ ഖദീജ മുംതാസ്

Synopsis

സെമിനാറിന്‍റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്ന തന്‍റെ നിലപാടാകാം സംഘാടകരെ പിന്തിരിപ്പിച്ചതെന്നും ഖദീജ മുംതാസ് പറഞ്ഞു. 

കോഴിക്കോട്: സിപിഎം സംഘടിപ്പിച്ച ഏക സിവില്‍കോഡ് സെമിനാറില്‍ മുസ്ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. സെമിനാറിന്‍റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്ന തന്‍റെ നിലപാടാകാം സംഘാടകരെ പിന്തിരിപ്പിച്ചതെന്നും ഖദീജ മുംതാസ് പറഞ്ഞു. 

മതനേതാക്കളെ ഭയന്നാണോ മുസ്ലിം വനിതകളെ വേദിയിൽ ഇരുത്താതിരുന്നത് ?. വ്യക്തി നിയമ പരിഷ്കരണം മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇടതുപക്ഷത്തില്‍ തനിക്ക് വിശ്വാസമുണ്ട്. അവർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഖദീജ മുംതാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംസാരിക്കേണ്ടവരുടെ പട്ടികയിൽ എന്റെ പേരുണ്ടായിരുന്നില്ല, പ്രചാരണം സെമിനാറിനെ കളങ്കപ്പെടുത്താൻ: ഇപി ജയരാജൻ

https://www.youtube.com/watch?v=09AJRw1_xlg

ഇന്നലെയാണ് സിപിഎമ്മിന്റെ സെമിനാർ നടന്നത്. ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി രം​ഗത്തെത്തിയിരുന്നു. ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി കോഴിക്കോട്ട് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. യുസിസി ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.

മുസ്ലിം ലീഗും സിപിഎമ്മും കൈകോർത്തു; തൃക്കാക്കരയിൽ അവിശ്വാസം പാസായി, വൈസ് ചെയർമാൻ പുറത്ത്

ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കണം. വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകണം. ഏകീകരണം എന്ന പേരിൽ ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകരണം എന്നാൽ സമത്വമല്ല. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്. വ്യക്തി നിയമപരിഷ്കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചർച്ചകളിലൂടെയായിരിക്കണം. ജനാധിപത്യ രീതിയിൽ ചർച്ചയിലൂടെ മാറ്റമുണ്ടാക്കണം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അത്‌ അടിച്ചേൽപിക്കരുത്. വർഗീയ ധ്രുവീകണത്തിന് മൂർച്ച കൂട്ടാൻ ഉള്ള ആയുധമാണ് ബിജെപിക്ക് ഏക സിവിൽ കോഡ്.  പാർലമെ്നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു - മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി നീക്കമെന്നും യെച്ചൂരി തുറന്നടിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം