സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പൊലീസ് ആക്ട് വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യയോഗം

Published : Nov 27, 2020, 07:16 AM ISTUpdated : Nov 27, 2020, 08:05 AM IST
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പൊലീസ് ആക്ട് വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യയോഗം

Synopsis

ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ വിവാദങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനത്തിലാണ് സിപിഎം.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പൊലീസ് നിയമ ഭേദഗതി വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യ സമ്പൂർണ്ണ സെക്രട്ടേറിയറ്റിൽ കൂടിയാലോചന ഇല്ലാതെ മുന്നോട്ടുപോയ നിയമ ഭേദഗതി നീക്കങ്ങളും പിന്മാറ്റവും ചർച്ചയാകും. ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ വിവാദങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനത്തിലാണ് സിപിഎം.

സിഎജി, ഇഡി വിവാദങ്ങളിൽ നിന്നുമാറി, പ്രകടന പത്രിക മുൻനിർത്തിയുള്ള ബദൽ പ്രചാരണവും ശക്തമാക്കും. സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നോടിയായി പ്രധാന നേതാക്കൾ ചർച്ച ചെയ്ത് കേരള ബാങ്ക് ഭാരവാഹികളെയും തീരുമാനിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രധാന ചുമതലയിൽ ചെന്നിത്തല, കോൺഗ്രസിൽ ഇന്ന് നിർണായക ചർച്ചകൾക്ക് തുടക്കം; തെരഞ്ഞെടുപ്പ് ഒരുക്കത്തിന് പ്രധാന യോഗങ്ങള്‍ ഇന്ന് മുതൽ
കേരളം ഉറ്റുനോക്കുന്ന ദിനം, സർക്കാർ നിലപാട് എന്താകും? ശബരിമല യുവതി പ്രവേശനം അടക്കം നിർണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ