സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന്; എകെജി സെന്‍റിലെത്താന്‍ പറ്റാത്തവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം

Published : Jun 12, 2020, 06:48 AM IST
സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന്; എകെജി സെന്‍റിലെത്താന്‍ പറ്റാത്തവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം

Synopsis

എകെജി സെന്‍ററിൽ എത്താൻ കഴിയാത്തവരെ വീഡിയോ കോണ്‍ഫറൻസിലൂടെ യോഗത്തിൽ പങ്കെടുപ്പിക്കും. എല്ലാ ജില്ലാ കമ്മിറ്റി ഓഫീസുകളിലും ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് ചേരും. ഓണ്‍ലൈന്‍ ആയാണ് സംസ്ഥാന സമതി യോഗം ചേരുന്നത്. എകെജി സെന്‍ററിൽ എത്താൻ കഴിയാത്തവരെ വീഡിയോ കോണ്‍ഫറൻസിലൂടെ യോഗത്തിൽ പങ്കെടുപ്പിക്കും. എല്ലാ ജില്ലാ കമ്മിറ്റി ഓഫീസുകളിലും ഇതിനായുള്ള സൗകര്യം സിപിഎം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഓണ്‍ലൈനായി ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം വിജയം കണ്ടതിന്‍റെ ചുവട് പിടിച്ചാണ് സംസ്ഥാന സമിതിയിലും പരീക്ഷണം നടത്തുന്നത്. കൊവിഡ് കാലത്ത് ചേരുന്ന ആദ്യ സംസ്ഥാന സമിതിയിൽ കേന്ദ്ര റിപ്പോർട്ടിംഗാണ് പ്രധാനം. കൊവിഡ് കാലത്തെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം ചർച്ചചെയ്യും.

Read More: പിബിയും കേന്ദ്രകമ്മറ്റിയും ഓൺലൈനായി ചേരാനൊരുങ്ങി സിപിഎം? സാധ്യത പരിശോധിക്കുമെന്ന് എസ് രാമചന്ദ്രൻ പിള്ള 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ