കേരളാകോൺഗ്രസിലെ തര്‍ക്കം: പുതിയ ഉപാധിയുമായി ജോസ് വിഭാഗം, ജോസഫ് വിഭാഗം യോഗം നിര്‍ണായകം

By Web TeamFirst Published Jun 12, 2020, 6:45 AM IST
Highlights

വിഷയം ചർച്ച ചെയ്യാൻ ജോസഫ് വിഭാഗം ഇന്ന് ചങ്ങനാശ്ശേരിയിൽ യോഗം ചേരും. ഒന്നര ദിവസത്തെ മാരത്തോൺ ചർച്ചക്കൊടുവിലാണ് ചില വിട്ടുവീഴ്ചകൾക്ക് ജോസ് വിഭാഗം തയ്യാറായത്.

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് ഭരണം മാറുന്നതിന് പുതിയ ഉപാധിയുമായി ജോസ് കെ.മാണി. മാണി-ജോസഫ് ലയനസമയത്തെ സീറ്റ് അനുപാതം വരുന്ന തെരഞ്ഞെടുപ്പിലും നടപ്പാക്കണമെന്നാണ് പ്രധാന ഉപാധി. വിഷയം ചർച്ച ചെയ്യാൻ ജോസഫ് വിഭാഗം ഇന്ന് ചങ്ങനാശ്ശേരിയിൽ യോഗം ചേരും. ഒന്നര ദിവസത്തെ മാരത്തോൺ ചർച്ചക്കൊടുവിലാണ് ചില വിട്ടുവീഴ്ചകൾക്ക് ജോസ് വിഭാഗം തയ്യാറായത്. 

പ്രസിഡന്‍റ് സ്ഥാനം ചൊല്ലി പിടിവലി; കോണ്‍ഗ്രസിന് തലവേദനയായി കേരള കോൺഗ്രസിലെ തർക്കം

മാണി ജോസഫ് ലയനസമയത്ത് അംഗീകരിച്ച അനുപാതത്തിൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലും സീറ്റ് വീതം വയ്ക്കണം. അതായത് പിടിച്ചെടുത്ത സീറ്റുകൾ നൽകണമെന്നാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് അംഗീകരിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കും. എന്നാൽ മുസ്ലീംലീഗ് നേതാക്കളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലെ ഉപാധികൾ പൂർണ്ണമായും തള്ളാൻ ഇരുവിഭാഗവും തയ്യാറല്ല. തർക്കം നീട്ടിക്കൊണ്ട് പോകരുതെന്ന് യുഡിഎഫ് നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ട്.

കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് വിട്ട് നൽകണമെന്ന് കോൺഗ്രസ്

കേരളാ കോൺഗ്രസ് തർക്കം നിലനിൽക്കുന്നതിനിടെ ചങ്ങനാശേരി നഗരസഭയിൽ ഇന്ന് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും.യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ ധാരണ പ്രകാരം ജോസ് വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറന്പിൽ രാജി വയ്ക്കാത്തതോടെയായിരുന്നു തർക്കങ്ങൾ തുടങ്ങിയത്. പിന്നീട് ഇരുവിഭാഗങ്ങളും ധാരണയിലെത്തി ജോസഫ് വിഭാഗത്തിലെ സാജൻ ഫ്രാൻസിസിനെ ചെയർമാനാക്കാൻ തീരുമാനമായി.സാജനെ പിന്തുണയ്ക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടിയോഗം ഇന്നലെ യോഗം ചേർന്ന് ആവശ്യപ്പെട്ടിരുന്നു. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ് നടക്കുക. 

click me!