സിപിഎമ്മിൽ സീറ്റ് ചർച്ചകൾ മുറുകുന്നു; സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

Published : Feb 03, 2021, 07:16 AM IST
സിപിഎമ്മിൽ സീറ്റ് ചർച്ചകൾ മുറുകുന്നു; സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

Synopsis

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച വിശദമായ ചർച്ചകൾ ഇത്തവണയുണ്ടാകില്ല. അതേസമയം, ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിലെ പാർട്ടി നയം സംബന്ധിച്ച ചർച്ചകൾ ഉയരും.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും എൽഡിഎഫ് ജാഥയുമാണ് പ്രധാന അജണ്ട. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച വിശദമായ ചർച്ചകൾ ഇത്തവണയുണ്ടാകില്ല. അതേസമയം, ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിലെ പാർട്ടി നയം സംബന്ധിച്ച ചർച്ചകൾ ഉയരും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഭവന സന്ദർശനങ്ങളിൽ ഉയർന്ന പ്രതികരണങ്ങളും സിപിഎം വിലയിരുത്തും.

അതേസമയം, എൻസിപിയിൽ തർക്കം രൂക്ഷമായിരിക്കേ കേരളത്തിൽ നിന്നുള്ള നേതാക്കൾ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തും. സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ, മന്ത്രി എ കെ ശശീന്ദ്രൻ, മാണി സി കാപ്പൻ എന്നിവർ ശരദ് പവാറിനെ കാണും. ഇടത് മുന്നണിയിൽ തന്നെ തുടരണമെന്നും, തുടർ ഭരണസാധ്യതയുണ്ടെന്നുമാണ് ശശീന്ദ്രൻ വിഭാഗം പറയുന്നത്. എന്നാൽ പാലായടക്കം സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകി മുന്നണിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നാണ് മാണി സി കാപ്പന്‍റെ നിലപാട്. ഇരുനേതാക്കളെയും കേട്ട ശേഷം ആവശ്യമെങ്കിൽ പ്രഫുൽ പട്ടേലിനെ കൂടി ഇടപെടുത്തിയുള്ള പ്രശ്ന പരിഹാരത്തിനാകും പവാർ ശ്രമിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ