
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണ തന്ത്രങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സംസ്ഥാന സമിതി ചേരുന്നത്. മുഖ്യമന്ത്രിക്കും വീണയ്ക്കും പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യത കുറവാണ്.
മിത്ത് വിവാദവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നേക്കും മതപരവനം വിശ്വാസ പരവുമായ പ്രതികരണങ്ങളിൽ നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിൽ മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ റിപ്പോര്‍ട്ടിങ്ങും ലോക് സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് യോഗത്തിന്‍റെ അജണ്ട..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam