'ആശമാരുടെ സമരത്തിൽ മന്ത്രിക്ക് വീഴ്ച'; പിഎസ്‍സി ശമ്പള പരിഷ്കരണം എരിതീയിൽ എണ്ണയൊഴിക്കും പോലെയെന്നും വിമ‍ർശനം

Published : Mar 07, 2025, 11:20 PM ISTUpdated : Mar 08, 2025, 12:34 AM IST
'ആശമാരുടെ സമരത്തിൽ മന്ത്രിക്ക് വീഴ്ച'; പിഎസ്‍സി ശമ്പള പരിഷ്കരണം എരിതീയിൽ എണ്ണയൊഴിക്കും പോലെയെന്നും വിമ‍ർശനം

Synopsis

സിപിഎം സംസ്ഥാന  സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വിമര്‍ശനം. ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വിമര്‍ശനം. നേരത്തെ ചര്‍ച്ച നടന്നിട്ടും വേണ്ടത് ചെയ്തിട്ടില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു.

കൊല്ലം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന് കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമര്‍ശനം.  സമരക്കാരുടെ ആവശ്യങ്ങളിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും പ്രതിനിധി സമ്മേളനത്തിൽ വിമര്‍ശനം ഉയര്‍ന്നു. സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും പൊതുചര്‍ച്ചയിൽ വിമര്‍ശനം ഉയര്‍ന്നു. പിഎസ്എസി ശമ്പള പരിഷ്കരണത്തിൽ വലിയ വിമർശനമാണ് ഉയര്‍ന്നത്. പിഎസ്‍സി അംഗങ്ങളുടെ ശമ്പളം പരിഷ്കരിക്കുന്നതിൽ അനാവശ്യ തിടുക്കം ഉണ്ടായെന്ന് വിമർശനം ഉയര്‍ന്നു. ഇത് ആശാവർക്കർമാരുടെ സമരത്തിനിടക്ക് എരിതീയിൽ എണ്ണ ഒഴിക്കും പോലെ ആയെന്നും വിമര്‍ശനമുണ്ടായി.

പിപി ദിവ്യയെ വേട്ടയാടൻ ഇട്ടുകൊടുത്തു


നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതികരണങ്ങളിൽ ജാഗ്രത വേണമായിരുന്നെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മലയാലപ്പുഴ മോഹൻ ഒന്ന് പറയുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഎം പത്തനംതിട്ട, കണ്ണൂർ ജില്ലാ സെക്രട്ടറിമാർ പ്രത്യേകം അഭിപ്രായം പറയുന്നുവെന്നും ഈ സ്ഥിതി ഒഴിവാക്കണമായിരുന്നെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. എന്നാൽ, ദിവ്യയെ മാധ്യമങ്ങൾക്ക് വേട്ടയാടാൻ ഇട്ടുകൊടുത്തുവെന്നും സംരക്ഷണം നൽകണമായിരുന്നുവെന്നും കൊല്ലത്തു നിന്നുള്ള പ്രതിനിധി പൊതുചര്‍ച്ചയിൽ അഭിപ്രായപ്പെട്ടു.


കുടുംബശ്രീയുടെ പ്രവർത്തനത്തിൽ വീഴ്ച

കുടുംബ ശ്രീയീൽ ധൂർത്തും അഴിമതിയുമാണെന്നും യുവജന നേതൃത്വം പരാജയമാണെന്നും ജനകീയ അടിത്തറയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിധം ഇടപെടലുകളില്ലെന്നും വിമർശനം. സമ്മേളന നടത്തിപ്പിലും വിമർശനമുയര്‍ന്നു. ആദ്യ പ്രമേയം മാലിന്യ നിർമാർജ്ജനം ആയിരുന്നുവെന്നും കേന്ദ്ര വിരുദ്ധ സമരം പോലെ രാഷ്ട്രീയ വിഷയങ്ങളുണ്ടായിട്ടും പരിഗണിച്ചില്ലെന്നും രാഷിട്രീയ ധാരണ ഇല്ലാത്ത നടപടിയെന്നും വിമർശനം ഉയര്‍ന്നു.

സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്കെത്തിയ നടൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

എതിർപ്പ് മാറുന്നു, സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആര്‍ജിക്കും, നിര്‍ണായക നയം മാറ്റവുമായി സിപിഎം

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ