പിണറായി 3.0; കൊല്ലത്തെ ചര്‍ച്ച മുഴുവൻ തുടര്‍ ഭരണവും പിണറായി വിജയനും; മൂന്നാം ഭരണം ഉറപ്പെന്ന് നേതാക്കൾ

Published : Mar 06, 2025, 04:15 PM ISTUpdated : Mar 06, 2025, 04:20 PM IST
പിണറായി 3.0; കൊല്ലത്തെ ചര്‍ച്ച മുഴുവൻ തുടര്‍ ഭരണവും പിണറായി വിജയനും; മൂന്നാം ഭരണം ഉറപ്പെന്ന് നേതാക്കൾ

Synopsis

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറിയതോടെ ചർച്ച തുട‍ർ ഭരണവും പിണറായി വിജയനും തന്നെ. മൂന്നാം ഭരണം ഉറപ്പെന്ന് പറഞ്ഞ എംവി ഗോവിന്ദൻ പിണറായി വിജയൻ നയിക്കുമോ എന്നത് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറിയതോടെ ചർച്ച തുട‍ർ ഭരണവും പിണറായി വിജയനും തന്നെ. മൂന്നാം ഭരണം ഉറപ്പെന്ന് പറഞ്ഞ എംവി ഗോവിന്ദൻ പിണറായി വിജയൻ നയിക്കുമോ എന്നത് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രായപരിധി മാനദണ്ഡത്തിൽ പി.കെ. ശ്രീമതിയെയും എകെ ബാലനെയും ഒഴിവാക്കാൻ നേതൃത്വം തീരുമാനിച്ചു. മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി.

പികെ ശ്രീമതിയും മന്ത്രി മുഹമ്മദ് റിയാസും മൂന്നാം തവണയും എൽഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന് പ്രതികരിച്ചു. ഇത്തരത്തിൽ ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും എൽഡിഎഫ് ഭരണം എന്നത് ഒരു ടാഗ്‍ലൈൻ ആക്കി മാറ്റുകയാണ് സിപിഎം നേതാക്കൾ. മൂന്നാം ഭരണമെന്ന ഒരു തരം പ്രതീതി സൃഷ്ടിക്കലാണ് കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിൽ കാണുന്നത്.

ഒരു നേതാവിലേക്ക് ചുരുങ്ങുന്ന പാർട്ടിയും  ഒരു നേതാവിൽ കേന്ദ്രീകരിക്കുന്ന ചർച്ചകളുമാണ് നടക്കുന്നത്. സംഘടനയെ  ഇഴകീറി പരിശോധിക്കേണ്ട
സമ്മേളന വേദിയിൽ പോലും അധികാര തുടർച്ചയ്ക്കാണ് പ്രധാന്യം. കൊല്ലം സമ്മേളനത്തിലെ ഒരു അലിഖിത അജണ്ട തന്നെയാണ് പിണറായി വിജയൻ. ഹാട്രിക് സ്വപ്നം കണ്ടും അത് പറഞ്ഞും പാർട്ടിയുടെ നടപ്പ് രീതികൾ തന്നെ മറന്ന് തുടങ്ങി. നാല് ദിവസത്തെ സമ്മേളനത്തിൽ രണ്ട് ദിവസത്തെ നടപടികളും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ച് തന്നെയാണ്.

നയ രേഖതന്നെയാണ് താരം. അവതരണത്തിലും മറുപടിയിലും സെന്‍റർ പോയിന്‍റ് പിണറായി വിജയനാണ്. എ.കെ.ബാലനും ,പി.കെ. ശ്രീമതക്കും പോലും ഇളവില്ലെന്ന് എംവി ഗോവിന്ദൻ ക‍ർശനമായി പറയുന്നു. അപ്പോഴും റിട്ടയർമെന്‍റ്  പോലും ബാധകമല്ലാത്തും പിണറായി വിജയൻ എന്ന ഒരു നേതാവിന് മാത്രമാണ്.

സിപിഎം പ്രവർത്തന റിപ്പോർട്ടിൽ സഹകരണ ബാങ്ക് ക്രമക്കേടും; നേതാക്കളും അംഗങ്ങളും വായ്പ എടുത്ത് തിരിച്ചടക്കുന്നില്ല

കൊല്ലത്ത് സിപിഎം സമ്മേളനം നടക്കുമ്പോൾ മുകേഷ് സ്ഥലത്തില്ല; അസാന്നിധ്യം ച‍ർച്ച,പാർട്ടി പരിപാടികളിൽ നിന്ന് അകൽച്ച

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'