സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; സ്പ്രിംക്ലര്‍ ചര്‍ച്ച ചെയ്യും

Published : Apr 21, 2020, 06:42 AM ISTUpdated : Apr 21, 2020, 08:18 AM IST
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; സ്പ്രിംക്ലര്‍ ചര്‍ച്ച ചെയ്യും

Synopsis

പാര്‍ട്ടിയുടെ ഡാറ്റാ നയം കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടും പൊളിറ്റ്ബ്യൂറോയില്‍ നിന്നുപോലും പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ല.  

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗംചേരും. സ്പ്രിംക്‌ളര്‍ വിവാദം കത്തി നില്‍ക്കെ ഇടപാട് സിപിഎം നേതൃത്വം ചര്‍ച്ചചെയ്യും. അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാട് ശരിവച്ചും പിണറായിയെ പിന്തുണച്ചുമാണ് നേതാക്കള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ ഡാറ്റാ നയം കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടും പൊളിറ്റ്ബ്യൂറോയില്‍ നിന്നുപോലും പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ല.

'എനിക്ക് വേറെ പണിയുണ്ട്', സ്പ്രിംക്ളർ വിവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി

സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയരുമോ എന്നതാണ് ശ്രദ്ധേയം. കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും. ഒരുമാസത്തിന് ശേഷമാണ് സിപിഎം സെക്രട്ടറിയേറ്റ് വിപുലമായ യോഗം ചേരുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്, നാളെയും മറ്റന്നാളും 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്ന് 7 ജില്ലകളിൽ യെല്ലോ
ബ്രസീൽ ഗോളടിച്ചാൽ മഞ്ഞൾപ്പൊടി, അർജന്‍റീനക്ക് പായസം മിക്സ്, ഫുട്ബോൾ ആരാധകർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ