'മാവോയിസ്റ്റ്-ഇസ്ലാമിക തീവ്രവാദി' പരാമർശം; പി മോഹനന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്

Published : Nov 22, 2019, 02:51 PM ISTUpdated : Nov 22, 2019, 03:09 PM IST
'മാവോയിസ്റ്റ്-ഇസ്ലാമിക തീവ്രവാദി' പരാമർശം; പി മോഹനന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്

Synopsis

മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് ഇസ്ലാമിക തീവ്രവാദ ശക്തികളാണെന്നും കോഴിക്കോട്ടെ പുതിയ കോലാഹലവും സാന്നിധ്യവുമെല്ലാം അതാണ് തെളിയിക്കുന്നതെന്നുമായിരുന്നു മോഹനന്‍റെ വിവാദ പ്രസംഗം.

കോഴിക്കോട്: വിവാദ പരാമര്‍ശത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം. മോഹനന്‍റെ പരാമർശം മുസ്ലീം തീവ്രവാദത്തിനെതിരെയാണ്. മുസ്ലീം സമുദായത്തിനെതിരായി ഇതിനെ വ്യാഖ്യാനിക്കേണ്ടന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. മുസ്ലീം തീവ്രവാദത്തിനെതിരായ നിലപാടിൽ സിപിഎം സംസ്ഥാന നേതൃത്വവും ഉറച്ചുനിൽക്കുന്നു.

മാവോയിസ്റ്റുകൾക്ക് പിന്നിൽ മുസ്ലീം തീവ്രവാദികൾ : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ...

മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണെന്നും കോഴിക്കോട്ടെ പുതിയ കോലാഹലവും സാന്നിധ്യവുമെല്ലാം അതാണ് തെളിയിക്കുന്നതെന്നുമായിരുന്നു മോഹനന്‍റെ വിവാദ പ്രസംഗം. 

'മനുഷ്യാവകാശ സംഘടനകളെ ഇസ്ലാം തീവ്രവാദികൾ മറയാക്കുന്നു', തെളിവുണ്ടെന്ന് പി ജയരാജൻ...

പ്രസംഗം വിവാദമായതിന് പിന്നാലെ മുസ്‍ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്നും ഉദ്ദേശിച്ചത് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണെന്നും വ്യക്തമാക്കി പി മോഹനന്‍ രംഗത്തെത്തുകയും ചെയ്തു. ഇതിനെ പിന്തുണച്ചും തള്ളിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും രംഗത്തെത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്', ഇതാണ് ശരിക്കും കണക്ക്! തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
'പൊലീസ് വാഹനത്തിന് കൈ കാണിച്ച അമ്മയ്ക്ക് സംഭവിച്ചത്', സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ