Alappuzha Murders : 'കൊലപാതകം നടത്തിയവർ പൊലീസിനെ കുറ്റം പറയുന്നു'; പൊലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

By Web TeamFirst Published Jan 2, 2022, 6:58 PM IST
Highlights

ആലപ്പുഴയിലെ എസ്ഡിപിഐ - ബിജെപി കൊലപാതകങ്ങളിലാണ് പൊലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. പൊലീസ് എന്ത് പിഴച്ചു? വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നാണ് കോടിയേരി ബാലകൃഷ്ണൻ കൊല്ലത്ത് സിപിഎം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.

കൊല്ലം: കേരളാ പൊലീസിനെ (Kerala Police) ന്യായീകരിച്ച് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) . ആലപ്പുഴയിലെ (Alappuzha Murders)  എസ്ഡിപിഐ - ബിജെപി (SDPI- BJP) കൊലപാതകങ്ങളിലാണ് പൊലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. കൊലപാതകം നടത്തിയവർ പൊലീസിനെ കുറ്റം പറയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പൊലീസ് എന്ത് പിഴച്ചു? വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നാണ് കോടിയേരി ബാലകൃഷ്ണൻ കൊല്ലത്ത് സിപിഎം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്. ആർഎസ്എസിൻ്റെ(RSS) ആഭ്യന്തര ശത്രുക്കൾ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണ്. അവർ സ്വപ്നം കാണുന്നത് ഇവർ മൂന്നുകൂട്ടരും ഇല്ലാത്ത ഇന്ത്യയാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന ബിജെപി വാദം കള്ളത്തരമാണ്. ക്രിസ്മസ് ദിവസം ഇന്ത്യയിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ അക്രമിക്കപ്പെട്ടു. രാജ്യത്തിൻ്റെ 12 സംസ്ഥാനങ്ങളിലാണ് അക്രമമുണ്ടായത്. ഇത് ആർഎസ്എസ് ആസൂത്രണം ചെയതതാണ്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ കഴിയാത്ത ബിജെപി രാജ്യം ഭരിക്കുന്നു.

പെട്രോൾ - ഡീസൽ പാചകവാതക വില ദിവസംതോറും വർദ്ധിക്കുന്ന രാജ്യം ഇന്ത്യ അല്ലാതെ മറ്റേതെങ്കിലും ഉണ്ടോ? കോർപ്പറേറ്റുകളെ രാജ്യം ഭരിക്കാൻ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകം ചുറ്റുന്നു. പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയെന്നും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. 


 

click me!